സാഹിത്യകാരന്‍ നാരായന്‍ അന്തരിച്ചു
പ്രശസ്ത സാഹിത്യകാരന്‍ നാരായന്‍ (82) അന്തരിച്ചു. സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്. ശ്വാസതടസ്സത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ കൊച്ചി സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നാരായന്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കേരളത്തിലെ ആദിവാസി വിഭാഗങ്ങളുടെ ജീവിതം ഉള്‍പ്പെടെ സമൂഹത്തിന്റെ അടിത്തട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ ചിത്രീകരിച്ച കൃതികളിലൂടെ ശ്രദ്ധേയനാണ് നാരായന്‍. കൊച്ചേരത്തിയാണ് പ്രധാന രചന. കേരളത്തിലെ ആദിവാസി സമൂഹമായ മലയരയന്മാരുടെ പ്രകൃതിയോടു മല്ലിട്ടുകൊണ്ടുള്ള ജീവിതത്തെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പകര്‍ത്തിയ നോവലാണ് കൊച്ചരേത്തി.
ആദിവാസി വിഭാഗങ്ങളായ മുതുവാന്മാരുടെയും ഊരാളന്മാരുടെയും ജീവിതം പറഞ്ഞ ഊരാളിക്കുടി എന്ന നോവലും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ലളിതവും ശക്തവുമാണ് ആവിഷ്‌കരണരീതിയാണ് നാരായണനെ വ്യത്യസ്തനാക്കിയത്.
നോവലെഴുതാത്ത നോവലിസ്റ്റ് എന്നാണ് നാരായന്‍ അറിയപ്പെടുന്നത്
ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ മലയുടെ അടിവാരത്ത് ചാലപ്പുറത്തുരാമന്റെയും കൊടുകുട്ടിയുടെയും മകനാണ് നാരായന്‍. തപാല്‍ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. 1995-ല്‍ പോസ്റ്റ്മാസ്റ്ററായി വിരമിച്ചു.
നോവലെഴുതാത്ത നോവലിസ്റ്റ് എന്നാണ് നാരായന്‍ അറിയപ്പെടുന്നത്. കൊച്ചരേത്തി,ഊരാളിക്കുടി, ചെങ്ങാറും കുട്ടാളും, വന്നല, നിസ്സഹായന്റെ നിലവിളി , ഈ വഴിയില്‍ ആളേറെയില്ല, പെലമറുത, ആരാണു തോല്‍ക്കുന്നവര്‍ എന്നിവയാണ് പ്രധാന സൃഷ്ടികള്‍. 1999 ല്‍ കൊച്ചരേത്തിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. അബുദാബി ശക്തി അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും നാരായനെ തേടിയെത്തിയിട്ടുണ്ട്.