ഉദ്യോഗസ്ഥരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നെങ്കില്‍ അക്രമിയില്‍ ഭയം ഉളവാക്കുമായിരുന്നു: പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ
കൊട്ടാരക്കരയില്‍ യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ആരോപണം ശക്തമാകുന്നതിനിടെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി പോലീസ് അസോസിയേഷന്‍. പോലീസുകാരുടെ കൈവശം മതിയായ ആയുധങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അക്രമം തടയാന്‍ കഴിയുമായിരുന്നു എന്ന് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ പ്രശാന്ത് ചൂണ്ടിക്കാട്ടി.
രാത്രികാല പട്രോളിങ് സമയത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം ആകസ്മിക ആക്രമണങ്ങളെ നേരിടാന്‍ വേണ്ട ആയുധങ്ങളും, മറ്റ് സുരക്ഷാ സംവിധാനങ്ങളും ഉറപ്പ് വരുത്തേണ്ടതുണ്ടെന്നാണ് സേനയുടെ പ്രധാന ആവശ്യം എന്നും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു.
നാടിന് കാവലാളായി പ്രവര്‍ത്തിയെടിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ജീവനും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. രാത്രികാല പട്രോളിങ് സമയത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം ആകസ്മിക ആക്രമണങ്ങളെ നേരിടാന്‍ വേണ്ട ആയുധങ്ങളും, മറ്റ് സുരക്ഷാ സംവിധാനങ്ങളും ഉറപ്പ് വരുത്തണം. ആശുപത്രിയോട് ചേര്‍ന്നുള്ള എയ്ഡ് പോസ്സ്റ്റുകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാനും അവര്‍ക്ക് തോക്കടക്കമുള്ള സുരക്ഷാ സാമഗ്രികള്‍ ലഭ്യമാക്കാനും എയ്ഡ് പോസ്റ്റുകളില്‍ ആശുപത്രികളിലെ പ്രധാന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും ആര്‍. പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.
ആയുധങ്ങളും മറ്റ് സുരക്ഷാ സംവിധാനങ്ങളും കൈവശമുണ്ടായിരുന്നുങ്കില്‍ പേലീസ് സേനയ്ക്ക് ആ സാഹചര്യത്തെ നേരിടാന്‍ സാധിക്കുമായിരുന്നോ?
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അരങ്ങേറിയത് തികച്ചും അപ്രതീക്ഷിതമായ സംഭവമായിരുന്നു. ആയുധങ്ങളും മറ്റ് സുരക്ഷാ സംവിധാനങ്ങളും കൈവശമുണ്ടായിരുന്നുങ്കില്‍ പേലീസ് സേനയ്ക്ക് ആ സാഹചര്യത്തെ നേരിടാന്‍ സാധിക്കുമായിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്ന് തന്നെയായിരിക്കും ഉത്തരം. താലൂക്ക് ആശുപത്രിയില്‍ അരങ്ങേറിയത് തികച്ചും അപ്രതീക്ഷിതമായ സംഭവമായിരുന്നു. കേസിലെ പ്രതിയായ സന്ദീപിന് മറ്റൊരു ക്രിമിനല്‍ പശ്ചാത്തലവും ഉണ്ടായിരുന്നില്ല. എന്നിരുന്നാല്‍ കൂടി ഉദ്യോഗസ്ഥരുടെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അത് അക്രമിയില്‍ ഭയം ഉളവാക്കുമായിരുന്നു. ഉദ്യോഗസ്ഥരില്‍ ആത്മ വിശ്വാസം വര്‍ധിപ്പിക്കുമായിരുന്നു എന്നും പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിനിടയാക്കിയിത് സർക്കാർ സംവിധാനത്തിന്റെ വീഴ്ചയെന്ന് ആവർത്തിച്ച് ഹൈക്കോടതി രംഗത്തെത്തി. ആശുപത്രികളിൽ 24 മണിക്കൂർ സുരക്ഷാ സംവിധാനം വേണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ആശുപത്രിയിൽ പ്രതിയെ കൊണ്ടുപോകുമ്പോഴുള്ള പ്രോട്ടോക്കൾ ഉടൻ തയാറാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദൻ ജസ്റ്റിസ് കൌസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് സർക്കാരിനോട് നിർദേശിച്ചു.