മണൽ മാഫിയയുമായി ബന്ധം; കണ്ണൂര്‍ റേഞ്ചിലെ ഏഴു പോലീസുകാരെ പിരിച്ചുവിട്ടു

മണൽ മാഫിയയുമായി ബന്ധം; കണ്ണൂര്‍ റേഞ്ചിലെ ഏഴു പോലീസുകാരെ പിരിച്ചുവിട്ടു

മണൽ മാഫിയ സംഘങ്ങൾക്ക് സഹായകരമായ രീതിയിൽ പ്രവർത്തിച്ചതിനും മുതിർന്ന പോലീസ് ഓഫീസർമാരുടെ നീക്കങ്ങളും ലൊക്കേഷനും മറ്റും ചോർത്തി നൽകിയെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി
Updated on
1 min read

മണൽ മാഫിയ സംഘവുമായി സൗഹൃദം സ്ഥാപിച്ചതിനും പോലീസ് നീക്കങ്ങള്‍ ചോര്‍ത്തി നല്‍കിയതിനും ഏഴ് പോലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കി. രണ്ട് ഗ്രേഡ് എ എസ് ഐ മാരെയും അഞ്ചു സിവിൽ പോലീസ് ഓഫീസർമാര്‍ക്കുമെതിരെയാണ് കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ നടപടിയെടുത്തത്.

ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, പോലീസിന്റെ സൽപേരിന് കളങ്കം ചാർത്തൽ എന്നിവ ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി

മണൽ മാഫിയ സംഘങ്ങൾക്ക് സഹായകരമായ രീതിയിൽ പ്രവർത്തിച്ചതിനും മുതിർന്ന പോലീസ് ഓഫീസർമാരുടെ നീക്കങ്ങളും ലൊക്കേഷനും മറ്റും ചോർത്തി നൽകിയെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, പോലീസിന്റെ സൽപേരിന് കളങ്കം ചാർത്തൽ എന്നിവ ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മണൽ മാഫിയയുമായി ബന്ധം; കണ്ണൂര്‍ റേഞ്ചിലെ ഏഴു പോലീസുകാരെ പിരിച്ചുവിട്ടു
ക്രിമിനല്‍ പശ്ചാത്തലം: ഇന്‍സ്പെക്ടര്‍ പി ആർ സുനുവിനെ പിരിച്ചുവിട്ടു; നടപടി പോലീസ് ആക്ട് 86ാം വകുപ്പ് പ്രകാരം

ഗ്രേഡ് എ എസ് ഐ മാരായ ജോയ് തോമസ് പി (കോഴിക്കോട് റൂറൽ), ഗോകുലൻ സി (കണ്ണൂർ റൂറൽ), സിവിൽ പോലീസ് ഓഫീസർമാരായ നിഷാർ പി എ (കണ്ണൂർ സിറ്റി), ഷിബിൻ എം വൈ (കോഴിക്കോട് റൂറൽ), അബ്ദുൾ റഷീദ് ടി.എം (കാസർഗോഡ്), ഷെജീർ വി എ (കണ്ണൂർ റൂറൽ), ഹരികൃഷ്ണൻ ബി (കാസർഗോഡ്) എന്നിവരെയാണ് സർവീസിൽ നിന്ന് നീക്കം ചെയ്തത്.നിലവിൽ കണ്ണൂർ റേഞ്ചിൽ ജോലി ചെയ്യുന്നവരാണ് ഈ ഏഴ് പോലീസുകാരും.

ഗുണ്ടകളുമായി ബന്ധം സ്ഥാപിച്ചുവെന്ന് സംശയിക്കുന്ന എസ് ഐ, ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള റാങ്കുകളിലുള്ള മുപ്പതിലധികം പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജനുവരിയില്‍ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. ജനുവരിയില്‍ തന്നെ ഗുണ്ടാസംഘങ്ങളുമായും മണല്‍ മാഫിയയുമായും ബന്ധം പുലര്‍ത്തിയ മംഗലപുരം സ്റ്റേഷനിലെ 31 പോലീസുകാരെ സ്ഥലംമാറ്റിയിരുന്നു.

logo
The Fourth
www.thefourthnews.in