'ആശ്വസിക്കാം, വരുംതലമുറ സുരക്ഷിതരാണ്‌'; സംസ്ഥാനത്ത്‌ കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ കുറയുന്നുന്നുവെന്ന് റിപ്പോര്‍ട്ട്‌

'ആശ്വസിക്കാം, വരുംതലമുറ സുരക്ഷിതരാണ്‌'; സംസ്ഥാനത്ത്‌ കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ കുറയുന്നുന്നുവെന്ന് റിപ്പോര്‍ട്ട്‌

എട്ട് വര്‍ഷത്തിനിടയില്‍ 2022ലാണ് കുട്ടികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ കൂടിയത്.
Updated on
2 min read

രാജ്യത്താകമാനം കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഒമ്പത് ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്ന നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത് ഈ വര്‍ഷമാദ്യമാണ്. റിപ്പോര്‍ട്ട് ജനങ്ങളില്‍ ആശങ്കയും ആധിയുമുണ്ടാക്കിയപ്പോള്‍ ആശ്വാസം പകരുന്ന വാര്‍ത്തകളാണ് കേരളത്തില്‍നിന്ന് പുറത്തുവരുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ കുട്ടികള്‍ പലവിധ ക്രൂരതകള്‍ക്കും വിധേയരാകുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ അതില്‍നിന്നു തിരിഞ്ഞുനടക്കുകയാണ് കേരളം.

'ആശ്വസിക്കാം, വരുംതലമുറ സുരക്ഷിതരാണ്‌'; സംസ്ഥാനത്ത്‌ കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ കുറയുന്നുന്നുവെന്ന് റിപ്പോര്‍ട്ട്‌
വെറ്റിറനറി സര്‍വകലാശാല വിദ്യാര്‍ഥിയുടെ മരണം: ശരീരത്തിൽ ഗുരുതര മര്‍ദ്ദനമേറ്റ പാടുകളെന്ന്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

സംസ്ഥാനത്ത്‌ കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കുറയുന്നതായി സംസ്ഥാന പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2022ല്‍ കുട്ടികള്‍ക്കെതിരെയുള്ള അക്രമം 5640 ആണെങ്കില്‍ 2023ലെത്തുമ്പോള്‍ അത് 5252 ആയി കുറഞ്ഞു. 2016 മുതല്‍ 2023 വരെയുള്ള എട്ടു വര്‍ഷത്തെ കണക്കാണ് വെബ്‌സൈറ്റില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഈ എട്ട് വര്‍ഷത്തിനിടയില്‍ 2022ലാണ് കുട്ടികള്‍ക്കുനേരെയുള്ള അക്രമങ്ങള്‍ കൂടിയത്. ഏറ്റവും കുറവ് കണക്കുകള്‍ കാണിക്കുന്നത് 2016ലാണ്. 2879 കേസുകളാണ് 2016ല്‍ റിപ്പോര്‍ട്ട് ചെയ്തത്.

'ആശ്വസിക്കാം, വരുംതലമുറ സുരക്ഷിതരാണ്‌'; സംസ്ഥാനത്ത്‌ കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ കുറയുന്നുന്നുവെന്ന് റിപ്പോര്‍ട്ട്‌
ലീഗിന്റെ മൂന്നാം സീറ്റ്: എല്ലാം പോസിറ്റീവെന്ന് കുഞ്ഞാലിക്കുട്ടി, വിശദവിവരങ്ങള്‍ 27ന്

ശിശുഹത്യയടക്കമുള്ള കൊലപാതകങ്ങളുടെ എണ്ണവും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. 2022ല്‍ 29 കേസുകളാണുണ്ടായതെങ്കില്‍ 2023 ഡിസംബര്‍ വരെ 25 കേസുകളാണുണ്ടായത്. മാത്രവുമല്ല, 2016 മുതലുള്ള വര്‍ഷങ്ങളില്‍ ഏറ്റവും കുറവ് കേസുകളുണ്ടായതും ഈ വര്‍ഷം തന്നെ. 2019ലും 25 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ കൊലപാതകം നടന്നത് 2021ലാണ്. കുട്ടികളുടെ കൊലപാതകത്തില്‍ ആകെ 41 കേസുകളാണ് 2021ല്‍ റിപ്പോര്‍ട്ട് ചെയ്തത്.

പോക്‌സോ കേസുകള്‍, തട്ടിക്കൊണ്ടുപോകല്‍, കുട്ടികളെ ഉപേക്ഷിക്കല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികവൃത്തിക്ക് നല്‍കിയ കേസുകള്‍, ശൈശവ വിവാഹ നിരോധന നിയമപ്രകാരമുള്ള കേസുകള്‍ തുടങ്ങിയ കേസുകളിലും 2022നെ അപേക്ഷിച്ച് കുറവുകള്‍ വന്നിട്ടുണ്ട്. 1704 പോക്‌സോ കേസുകള്‍ 2022ല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ 2023ലത് 1694ആയി കുറഞ്ഞു. വേശ്യാവൃത്തിക്കുവേണ്ടി കുട്ടികളെ വാങ്ങുക, വില്‍ക്കുക എന്നീ കേസുകളില്‍ 2016 മുതല്‍ 2023 വരെ ഒരു കേസുപോലും ഉണ്ടായിട്ടില്ലെന്നതും അഭിമാനകരമാണ്.

ബലാത്സംഗ കേസുകളില്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലാണ് 2023ല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2649 ബലാത്സംഗ കേസുകള്‍ 2023ല്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2518 കേസുകളാണ് 2022ല്‍ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഇതില്‍നിന്ന് വിഭിന്നമായി സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ നേരിയ വര്‍ധനവാണ് കാണിക്കുന്നത്. 2022ല്‍ 18,943 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2023ല്‍ 18,976 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. 33 കേസുകളുടെ വര്‍ധനവാണ് 12 മാസങ്ങള്‍ക്കുള്ളില്‍ ഉണ്ടായിരിക്കുന്നത്. എട്ട് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും 2023ലാണ്. ഈ വര്‍ഷങ്ങള്‍ക്കിടയില്‍ 2020ലാണ് ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 12,659 കേസുകളാണ് ആ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സ്ത്രീകള്‍ക്കെതിരായ ശാരീരിക ഉപദ്രവമാണ്‌ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2023ല്‍ മാത്രം 4675 കേസുകളാണ് സ്ത്രീകള്‍ക്കെതിരായ ശാരീരികമായ ഉപദ്രവിച്ചതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 2022ലെ 4940 കേസുകളെ സംബന്ധിച്ച് കുറവാണിത്. പക്ഷേ ബലാത്സംഗ കേസുകളില്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലാണ് 2023ല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2649 ബലാത്സംഗ കേസുകള്‍ 2023ല്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2518 കേസുകളാണ് 2022ല്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം തട്ടിക്കൊണ്ടുപോകല്‍, സ്ത്രീധന മരണം, ഭര്‍തൃ/കുടുംബ പീഡനം എന്നിവയില്‍ 2022നെ അപേക്ഷിച്ച് കുറവാണുണ്ടായിരിക്കുന്നത്. എട്ട് വര്‍ഷങ്ങള്‍ക്കിടയില്‍ ഏറ്റവും കുറവ് തട്ടിക്കൊണ്ടുപോകല്‍ റിപ്പോര്‍ട്ട് ചെയ്തതും 2023ലാണ്.

logo
The Fourth
www.thefourthnews.in