അനധികൃത ലോണ്‍ ആപ്പുകള്‍; കര്‍ശന നടപടിയുമായി കേരള പോലീസ്, 72 വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ നോട്ടീസ്‌

അനധികൃത ലോണ്‍ ആപ്പുകള്‍; കര്‍ശന നടപടിയുമായി കേരള പോലീസ്, 72 വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ നോട്ടീസ്‌

ഭൂരിഭാഗം അനധികൃത ആപ്പുകളും പ്രവര്‍ത്തിക്കുന്നത് ഇന്തോനേഷ്യയും സിംഗപ്പൂരും കേന്ദ്രീകരിച്ചുള്ള വെബ്‌സൈറ്റുകളിലാണെന്നും കണ്ടെത്തിയിട്ടുണ്ട്
Updated on
1 min read

അനധികൃത ലോണ്‍ ആപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരള പൊലീസ്. അംഗീകാരമില്ലാത്ത ലോണ്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്ന 72 വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ സൈബര്‍ ഓപ്പറേഷന്‍ വിഭാഗം നോട്ടീസ് നല്‍കിയിട്ടുണ്ട്. ഭൂരിഭാഗം അനധികൃത ആപ്പുകളും പ്രവര്‍ത്തിക്കുന്നത് ഇന്തോനേഷ്യയും സിംഗപ്പൂരും കേന്ദ്രീകരിച്ചുള്ള വെബ്‌സൈറ്റുകളിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പു നടത്തുന്ന 500ഓളം ഫോണ്‍ നമ്പരുകള്‍ ഇതിനകം ബ്ലോക്ക് ചെയ്തിട്ടുണ്ട്. അഞ്ഞൂറോളം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്ന 62 ആപ്പുകളും നീക്കം ചെയ്തിട്ടുണ്ട്.

ഇവയുടെ പ്രവര്‍ത്തനം വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് സൈബര്‍ ഓപ്പറേഷന്‍ വിഭാഗം എസ്.പി ഹരിശങ്കര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്

ഇതുമായി ബന്ധപ്പെട്ട് സൈബര്‍ ഡോമിന്റെ കോഴിക്കോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആപ്പുകളുടെ നിരീക്ഷണം തുടങ്ങി. ഗൂഗിള്‍ പ്ലേസ്റ്റോറോ ആപ് സ്റ്റോറോ വഴിയല്ല ഭൂരിഭാഗം അനധികൃത ലോണ്‍ ആപുകളും പ്രവര്‍ത്തിക്കുന്നത്. ഇന്തോനേഷ്യയും സിംഗപ്പൂരും കേന്ദ്രീകരിച്ചുള്ള ചില വെബ്‌സൈറ്റ് വഴിയാണെന്ന് കണ്ടെത്തിയ സംഘം അത്തരം 72 വെബ്‌സൈറ്റുകളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനം വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് സൈബര്‍ ഓപ്പറേഷന്‍ വിഭാഗം എസ്.പി ഹരിശങ്കര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

അനധികൃത ലോണ്‍ ആപ്പുകള്‍; കര്‍ശന നടപടിയുമായി കേരള പോലീസ്, 72 വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ നോട്ടീസ്‌
മരിച്ചിട്ടും വിടാതെ ഓൺലൈൻ ലോൺ ആപ്പുകള്‍; കടമക്കുടിയിലെ ദമ്പതികളുടെ മോർഫ് ചെയ്ത ചിത്രങ്ങളുമായി ഭീഷണി തുടരുന്നതായി പരാതി

സോഷ്യല്‍ മീഡിയയില്‍ പരസ്യങ്ങളായും ഫോണുകളില്‍ മെസ്സേജുകളായുമാണ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം ആവശ്യക്കാരെ തേടിയെത്തുന്നത്

എളുപ്പത്തില്‍ പണം ലഭിക്കാന്‍ വേണ്ടിയാണ് പലരും ഇത്തരത്തിലുള്ള ലോണ്‍ ആപ്പുകളെ സമീപിക്കുന്നത്. ഇതിനകം തന്നെ നാലായിരത്തോളം ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പരസ്യങ്ങളായും ഫോണുകളില്‍ മെസ്സേജുകളായുമാണ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം ആവശ്യക്കാരെ തേടിയെത്തുന്നത്.

കടമക്കുടിയില്‍ ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ കുരുക്കില്‍ പെട്ട് ഒരു കുടുംബം ആത്മഹത്യ ചെയ്തിരുന്നു. മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ബന്ധുക്കള്‍ക്ക് അയച്ചാണ് സംഘം കുടുംബത്തെ ഭീഷണിപ്പെടുത്തിയത്.

logo
The Fourth
www.thefourthnews.in