മഹാരാഷ്ട്ര മുതല്‍ കേരള തീരം വരെ ന്യുനമര്‍ദ പാത്തി; മൂന്ന് ജില്ലകളി‍ൽ റെഡ് അലര്‍ട്ട്, മഴ ശക്തമാകും

മഹാരാഷ്ട്ര മുതല്‍ കേരള തീരം വരെ ന്യുനമര്‍ദ പാത്തി; മൂന്ന് ജില്ലകളി‍ൽ റെഡ് അലര്‍ട്ട്, മഴ ശക്തമാകും

പടിഞ്ഞാറന്‍ തീരമേഖലയില്‍ കാലവര്‍ഷകാറ്റ് വരുന്ന ദിവസങ്ങളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്
Updated on
1 min read

കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് നിലവിലുള്ളത്. ഇടുക്കി മുതല്‍ മലപ്പുറം വരെയും കാസര്‍ഗോഡ് ജില്ലയിലും ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് നിലവിലുള്ളത്.

കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്

മഹാരാഷ്ട്ര മുതല്‍ കേരള തീരം വരെ നീളുന്ന ന്യുനമര്‍ദ പാത്തിയാണ് കേരളത്തിലെ മഴയ്ക്ക് ശക്തിപകരുന്നത്. പടിഞ്ഞാറന്‍ തീരമേഖലയില്‍ കാലവര്‍ഷകാറ്റ് വരുന്ന ദിവസങ്ങളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി ഇന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമായ മഴയ്ക്കും, ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും, വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

മഹാരാഷ്ട്ര മുതല്‍ കേരള തീരം വരെ ന്യുനമര്‍ദ പാത്തി; മൂന്ന് ജില്ലകളി‍ൽ റെഡ് അലര്‍ട്ട്, മഴ ശക്തമാകും
കാലാവസ്ഥ മാറ്റം, മലിനീകരണം: ലോകത്തുടനീളം ദേശാടന ശുദ്ധജലമത്സ്യങ്ങൾ അപ്രത്യക്ഷമാകുന്നു; 80 ശതമാനത്തിലേറെ കുറഞ്ഞതായി പഠനം

ശക്തമായ കാറ്റിന് സാധ്യത നിലനില്‍ക്കുന്നതിനാല്‍ അപകടങ്ങളുണ്ടാകാതിക്കാന്‍ മുന്‍കരുതല്‍ വേണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ പൊതുവിടങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണമെന്നും അധികൃര്‍ അറിയിച്ചു.

logo
The Fourth
www.thefourthnews.in