കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും; ന്യൂനമർദത്തിനൊപ്പം എംജെഒ പ്രതിഭാസവും

കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും; ന്യൂനമർദത്തിനൊപ്പം എംജെഒ പ്രതിഭാസവും

മേഘങ്ങള്‍ കൂട്ടത്തോടെ ഭൂമധ്യരേഖയ്ക്ക് കുറുകെ നീങ്ങുന്നതിനെ ആണ് എംജെഒ പ്രതിഭാസം എന്ന് വിശേഷിപ്പിക്കുന്നത്
Updated on
1 min read

കേരളത്തിൽ ഇന്നും നാളെയും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആഗോള മഴപ്പാത്തിയായ എംജെഒ (മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍) കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് പടിഞ്ഞാറന്‍ പസിഫിക് സമുദ്രത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് മഴ കനക്കുക. മേഘങ്ങള്‍ കൂട്ടത്തോടെ ഭൂമധ്യരേഖയ്ക്ക് കുറുകെ നീങ്ങുന്നതിനെ ആണ് എം ജെ ഒ പ്രതിഭാസം എന്ന് വിശേഷിപ്പിക്കുന്നത്.

കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും; ന്യൂനമർദത്തിനൊപ്പം എംജെഒ പ്രതിഭാസവും
കേരളത്തില്‍ തോരാമഴ; തീരദേശത്ത് 75 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റിന് സാധ്യത, മലയോര മേഖലയില്‍ ജാഗ്രത

അടുത്ത മൂന്ന് മണിക്കൂറിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് സംസ്ഥാന കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

പേപ്പാറ ഡാമിൻ്റെ ഷട്ടറുകൾ രാവിലെ 9 മണിയോടെ 20 സെ.മീ ഉയർത്തും. അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ ഉയർത്തിയിട്ടുള്ള 60 സെമീറ്ററിൽ നിന്ന് 90 ആയി ഇന്ന് ഉച്ചക്ക് രണ്ടോടെ ഉയർത്തും. ഇരു ഡാമുകളുടേയും സമീപത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും; ന്യൂനമർദത്തിനൊപ്പം എംജെഒ പ്രതിഭാസവും
'മാലിന്യം കുമിഞ്ഞുകൂടിയതെങ്ങനെ, ആമയിഴഞ്ചാന്‍ തോട്ടില്‍ ഇനിയെന്ത് ചെയ്യും', ജോയിയുടെ മരണത്തിൽ ഇടപെട്ട് ഹൈക്കോടതി

കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന തിരമാലകളും കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. നാളെ (17-07-2024) പുലർച്ച വരെ കണ്ണൂർ, കാസര്‍കോട് ജില്ലകളിലെ തീരങ്ങളിൽ 3.3 മുതൽ 3.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും; ന്യൂനമർദത്തിനൊപ്പം എംജെഒ പ്രതിഭാസവും
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, കാലവര്‍ഷക്കാറ്റ് ശക്തമാകും; കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തീരങ്ങളിൽ നാളെ (17-07-2024) രാവിലെ 11.30 വരെ 2.9 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത്‌ പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കേരള തീരത്തും, തമിഴ്‌നാട് തീരത്തും 17-07-2024 ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in