ഫ്‌ളാറ്റ് ബുക്ക് ചെയ്തശേഷം ബിൽഡർക്ക് അനുകൂലമായി നിയമവിരുദ്ധ കരാര്‍; അഡ്വാന്‍സ് തുകയ്ക്ക് പലിശ നല്‍കണമെന്ന് ട്രൈബ്യൂണല്‍

ഫ്‌ളാറ്റ് ബുക്ക് ചെയ്തശേഷം ബിൽഡർക്ക് അനുകൂലമായി നിയമവിരുദ്ധ കരാര്‍; അഡ്വാന്‍സ് തുകയ്ക്ക് പലിശ നല്‍കണമെന്ന് ട്രൈബ്യൂണല്‍

അഡ്വാൻസ് തുക ബിൽഡർ ബിസിനസ് ആവശ്യത്തിലേക്ക് ഉപയോഗിച്ച കാലയാളവിലേക്ക് 12 ശതമാനം പലിശ നൽകണമെന്നാണ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ വിധി
Updated on
1 min read

ഫ്ലാറ്റ് ബുക്ക് ചെയ്ത് അഡ്വാൻസ് നൽകിയ ശേഷം റിയൽ എസ്റ്റേറ്റ് നിയമത്തിന് വിരുദ്ധമായി കരാറുണ്ടാക്കിയ ബിൽഡറോട് ഉപഭോക്താവ് നൽകിയ അഡ്വാൻസിന്റെ പലിശ നൽകാൻ ഉത്തരവ്. കൊച്ചി സ്വദേശി സഞ്ജയ് നമ്പ്യാരും ഭാര്യയുമാണ് ശോഭ ലിമിറ്റഡും പൂർവ്വങ്കരയും സംയുക്തമായി കൊച്ചിയിൽ നിർമിക്കുന്ന മെറീന വൺ എന്ന റെസിഡൻഷ്യൽ പ്രോജക്ടടിൽ ഫ്ലാറ്റ് ബുക്ക് ചെയ്തത്. അഡ്വാൻസ് തുകയായി 63 ലക്ഷം രൂപ നൽകിയ ശേഷമാണ് കേരള റിയല്‍എസ്റ്റേറ്റ് നിയമത്തിന് വിരുദ്ധമായി എഗ്രിമെൻറ് തയ്യാറാക്കി അതിൽ ഒപ്പിടാൻ ബിൽഡർ ആവശ്യപ്പെട്ടത്.

ഒപ്പിടാൻ വിസമ്മതിച്ച പരാതിക്കാരൻ തന്റെ പണം പലിശ സഹിതം തിരികെ നൽകമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പലിശ നിഷേധിച്ച ശോഭ ലിമിറ്റഡിന്റെ നടപടി ചോദ്യം ചെയ്താണ് പരാതിക്കാരൻ കേരള റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചത്.

ഇന്ത്യയിൽ 2017 മെയ് ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വന്ന നിയമം പ്രകാരമുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചുള്ള എഗ്രിമെന്റ് മാത്രമേ ഒപ്പിടാൻ ഉപഭോക്താവിന് ബാധ്യസ്ഥയുള്ളൂവെന്ന് ട്രൈബ്യൂണൽ വിധിച്ചു

അഡ്വാൻസ് തുക ബിൽഡർ ബിസിനസ് ആവശ്യത്തിലേക്ക് ഉപയോഗിച്ച കാലയാളവിലേക്ക് 12 ശതമാനം പലിശ നൽകണമെന്നാണ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ വിധി. ഉപഭോക്താവിന്റെ കയ്യിൽ നിന്ന് അഡ്വാൻസ് സ്വീകരിക്കുന്ന സമയത്ത് കേരളത്തിൽ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി നിയമം നടപ്പിലാക്കിയിരുന്നില്ല. അതിനാൽ, എഗ്രിമെന്റ് ഉപഭോക്താവിന് നൽകേണ്ടതില്ല എന്ന ബിൽഡറുടെ വാദം ട്രൈബ്യൂണൽ അംഗീകരിച്ചില്ല. കേന്ദ്ര നിയമമാണെന്നും അത് ഇന്ത്യയിൽ ഒന്നാകെ 2017 മെയ് ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ നിയമം പ്രകാരമുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചുള്ള എഗ്രിമെന്റ് മാത്രമേ ഒപ്പിടാൻ ഉപഭോക്താവിന് ബാധ്യസ്ഥയുള്ളൂവെന്നും ട്രൈബ്യൂണൽ വിധിച്ചു.

ഫ്‌ളാറ്റ് ബുക്ക് ചെയ്തശേഷം ബിൽഡർക്ക് അനുകൂലമായി നിയമവിരുദ്ധ കരാര്‍; അഡ്വാന്‍സ് തുകയ്ക്ക് പലിശ നല്‍കണമെന്ന് ട്രൈബ്യൂണല്‍
പ്രതികൾ നടപ്പാക്കിയത് മതഗ്രന്ഥത്തിലെ ശിക്ഷാരീതി, രാജ്യത്തെ മതേതര ഘടനയ്ക്കു ഭീഷണി; അധ്യാപകന്റെ കൈവെട്ടിയ കേസിൽ കോടതി

പ്രീ - എഗ്രിമെൻറ് സ്റ്റേജിൽ ഉപഭോക്താവ് പിന്മാറിയ സാഹചര്യങ്ങളിൽ പലിശ കൊടുക്കുവാൻ നിയമത്തിൽ വ്യവസ്ഥകൾ ഇല്ല എന്നുള്ള വാദവും കോടതി അംഗീകരിച്ചില്ല. എഗ്രിമെൻറ് ഒപ്പിടാതെ ഉപഭോക്താവിന്റെ കയ്യിൽ നിന്ന് മൊത്തം ഫ്ലാറ്റ് വിലയുടെ 10 ശതമാനത്തിൽ കൂടുതൽ സ്വീകരിച്ചത് നിയമ ലംഘനമാണെന്നും അതുകൊണ്ടുതന്നെ റിയൽ എസ്റ്റേറ്റ് അതോറിറ്റിക്ക് പിഴ ചുമത്താൻ അധികാരം ഉണ്ടെന്നും ട്രൈബ്യൂണൽ വിധിച്ചു. ശോഭ ലിമിറ്റഡിന് അനുകൂലമായ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവ് റദ്ദാക്കി കൊണ്ടായിരുന്നു റിയൽ എസ്റ്റേറ്റ് അപ്പലൈറ്റ് ട്രൈബ്യൂണലിൻ്റെ വിധി. സഞ്ജയ് നമ്പ്യാർക്ക് വേണ്ടി അഡ്വക്കേറ്റ് ഷമീം അഹമ്മദ് ഹാജരായി.

logo
The Fourth
www.thefourthnews.in