വി ഷിനിലാലിനും എൻ ജി ഉണ്ണികൃഷ്ണനും പി എഫ് മാത്യൂസിനും 
കേരള സാഹിത്യ അക്കാദമി പുരസ്കാരം

വി ഷിനിലാലിനും എൻ ജി ഉണ്ണികൃഷ്ണനും പി എഫ് മാത്യൂസിനും കേരള സാഹിത്യ അക്കാദമി പുരസ്കാരം

ബി ആർ പി ഭാസ്കർ, എസ് ശാരദക്കുട്ടി, ഡോ. കെ ശ്രീകുമാർ, എമിൽ മാധവി, ജയന്ത് കാമിച്ചേരിൽ, സിഎം മുരളീധരൻ, കെ സേതുരാമൻ, സി അനൂപ്, ഹരിത സാവിത്രി, വി രവികുമാർ എന്നിവർക്കും പുരസ്കാരം
Updated on
1 min read

കേരള സാഹിത്യ അക്കാദമിയുടെ 2023 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നോവലിനുള്ള പുരസ്കാരത്തിന് വി ഷിനിലാല്‍ (സമ്പർക്കക്രാന്തി), കവിതാ പുരസ്കാരത്തിന് എന്‍ ജി ഉണ്ണികൃഷ്ണൻ (കടലാസ് വിദ്യ) ചെറുകഥാ പുരസ്കാരത്തിന് പി എഫ് മാത്യൂസ് (മുഴക്കം) എന്നിവർ അർഹരായി.

എമിൽ മാധവി (നാടകം-കുമരു), എസ് ശാരദക്കുട്ടി (സാഹിത്യ വിമർശനം-എത്രയെത്ര പ്രേരണകൾ), ജയന്ത് കാമിച്ചേരിൽ (ഹാസസാഹിത്യം -ഒരു കുമരകംകാരന്റെ കുരുത്തം കെട്ട ലിഖിതങ്ങൾ), സിഎം മുരളീധരൻ (വൈജ്ഞാനിക സാഹിത്യം-ഭാഷാസൂത്രണം: പൊരുളും വഴികളും), കെ സേതുരാമൻ ((വൈജ്ഞാനിക സാഹിത്യം- മലയാളി ഒരു ജനിതക വായന), ബി ആർ പി ഭാസ്കർ (ജീവചരിത്രം-ന്യൂസ് റൂം), സി അനൂപ് (യാത്രാ വിവരണം- ​ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം), ഹരിത സാവിത്രി (യാത്രാ വിവരണം-മുറിവേറ്റവരുടെ പാതകൾ, വി രവികുമാർ (വിവർത്തനം- ബോദ്‍ലേർ 1821-2021), ‍ഡോ. കെ ശ്രീകുമാർ (ബാലസാഹിത്യം- ചക്കര മാമ്പഴം) എന്നിവരും പുരസ്കാരത്തിന് അർഹരായി.

ഡോ. പള്ളിപ്പുറം മുരളി, ഡോ. പി കെ സുകുമാരൻ, ഡോ. രതി സക്സേന, കെ പി സുധീര, ജോൺ സാമുവൽ, ശ്രീകൃഷ്ണപുരം കൃഷണൻ കുട്ടി എന്നിവർ സമ​ഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹരായി.

എൻഡോവ്മെന്റ് അവാർഡുകൾക്ക് എട്ടുപേർ അർഹരായി. ഐ സി ചാക്കോ അവാർഡിന് ഡോ. പി പി പ്രകാശൻ (വ്യാകരണം), സിബി കുമാർ അവാർഡിന് ജി ബി മോഹൻ തമ്പി (ഉപന്യാസം) , കെ ആർ നമ്പൂതിരി അവാർഡിന് ഷൗക്കത്ത് (വൈദിക സാഹിത്യം), ജി എൻ പിള്ള അവാർഡിന് വിനിൽ പോൾ (വൈജ്ഞാനിക സാഹിത്യം ), കുറ്റിപ്പുഴ അവാർഡിന് പി പവിത്രൻ (സാഹിത്യ വിമർശനം), കനകശ്രീ അവാർഡിന് അലീന (കവിത) , ​ഗീതാ ഹിരണ്യൻ അവാർഡിന് അഖിൽ കെ (ചെറുകഥ), തുഞ്ചൻ സ്മാരക പ്രബന്ധമത്സരം പുരസ്കാരത്തിന് വി കെ അനിൽ കുമാർ എന്നിവരാണ് അർഹരായത്.

logo
The Fourth
www.thefourthnews.in