വേനലവധി കഴിഞ്ഞു; സംസ്ഥാനത്ത് ഇന്ന് സ്കൂൾ തുറക്കും, ഒന്നാം ക്ലാസിലേക്ക് 2.44 ലക്ഷം കുരുന്നുകൾ

വേനലവധി കഴിഞ്ഞു; സംസ്ഥാനത്ത് ഇന്ന് സ്കൂൾ തുറക്കും, ഒന്നാം ക്ലാസിലേക്ക് 2.44 ലക്ഷം കുരുന്നുകൾ

എസ്എസ്എൽസി മൂല്യനിർണയത്തിലെ പൊളിച്ചെഴുത്തടക്കം ഒരുപാട് മാറ്റങ്ങളാണ് ഈ അധ്യയന വർഷം വിദ്യാർഥികളെ കാത്തിരിക്കുന്നത്
Updated on
1 min read

വേനലവധി കഴിഞ്ഞ് ഇന്ന് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കും. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. എറണാകുളം എളമക്കര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് ഉദ്‌ഘാടനം. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ജില്ലാകേന്ദ്രങ്ങളിലൂം സ്കൂൾതലത്തിലും പ്രത്യേകം പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

വേനലവധി കഴിഞ്ഞു; സംസ്ഥാനത്ത് ഇന്ന് സ്കൂൾ തുറക്കും, ഒന്നാം ക്ലാസിലേക്ക് 2.44 ലക്ഷം കുരുന്നുകൾ
ഡെങ്കു, മഞ്ഞപ്പിത്തം, എലിപ്പനി; പനി ബാധിച്ച് ചികിത്സ തേടിയത് രണ്ട് ലക്ഷം പേർ, സംസ്ഥാനം പകർച്ചവ്യാധിയുടെ പിടിയിലേക്കോ?

2,44,646 കുരുന്നുകളാണ് ഇത്തവണ പുതുതായി ഒന്നാം ക്ലാസിലേക്ക് എത്തുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ് ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 2.98 ലക്ഷമായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 53,421 പേരുടെ കുറവാണ് ഇത്തവണയുണ്ടായത്. ഇത്തവണ സംസ്ഥാനത്ത് ആകെ 39.94 ലക്ഷം വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയത്. സര്‍ക്കാര്‍ മേഖലയില്‍ 11,19,380, എയ്ഡഡ് മേഖലയില്‍ 20,30,091, അണ്‍ എയ്ഡഡ് മേഖലയില്‍ 2,99,082 എന്നിങ്ങനെയാണ് ഇക്കുറി പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം.

വേനലവധി കഴിഞ്ഞു; സംസ്ഥാനത്ത് ഇന്ന് സ്കൂൾ തുറക്കും, ഒന്നാം ക്ലാസിലേക്ക് 2.44 ലക്ഷം കുരുന്നുകൾ
Fourth Impact|ചൈനയിലേക്ക് മനുഷ്യക്കടത്ത്: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി

എസ്എസ്എൽസി മൂല്യനിർണയത്തിലെ പൊളിച്ചെഴുത്തടക്കം ഒരുപാട് മാറ്റങ്ങളാണ് ഈ അധ്യയന വർഷം വിദ്യാർഥികളെ കാത്തിരിക്കുന്നത്. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം പാഠപുസ്തകങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങൾ. ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഒന്നാം ക്ലാസിൽ അക്ഷരമാലയും ഇക്കൊല്ലം തിരികെയെത്തി. മാറ്റമില്ലാത്ത പുസ്തകങ്ങളാണ് ഇതിനോടകം വിദ്യാലയങ്ങൾ എത്തിയിട്ടുള്ളത്.

ആദ്യമായി എത്തുന്നവരെ സ്വീകരിക്കാൻ വർണാഭമായ സജ്ജീകരണങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. രാവിലെ 9ന് മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഒന്നാം ക്ലാസിലെ കുട്ടികളെ സ്വീകരിക്കും. തുടർന്ന് പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടക്കും. ജില്ലാതലത്തിൽ നടക്കുന്ന പ്രവേശനോത്സവ പരിപാടികൾക്ക് വിവിധ മന്ത്രിമാർ നേതൃത്വം നൽകും.അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രി വി ശിവൻകുട്ടി ഇന്നലെ എളമക്കര സ്കൂളിൽ എത്തിയിരുന്നു.

വേനലവധി കഴിഞ്ഞു; സംസ്ഥാനത്ത് ഇന്ന് സ്കൂൾ തുറക്കും, ഒന്നാം ക്ലാസിലേക്ക് 2.44 ലക്ഷം കുരുന്നുകൾ
ബെംഗളൂരുവില്‍ ദുരിത പെയ്ത്ത്; മരങ്ങള്‍ കടപുഴകി മെട്രോ ട്രാക്കില്‍, നഗരത്തില്‍ വെള്ളക്കെട്ട്

അതേസമയം പ്രവേശനോത്സവ പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആഘോഷ പരിപാടികൾ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ കർശന നിർദേശം ഉണ്ട്. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ അണിനിരത്തിയുള്ള ഘോഷയാത്രകൾ പതിവാണ്. എന്നാൽ ഇത് അനുവദിക്കരുതെന്നാണ് നിർദേശം.

logo
The Fourth
www.thefourthnews.in