കുട്ടികള്‍ക്ക് സമ്മാനിക്കാന്‍ തൊപ്പികള്‍ തയ്യാറാക്കുന്ന അധ്യാപികമാര്‍.
കുട്ടികള്‍ക്ക് സമ്മാനിക്കാന്‍ തൊപ്പികള്‍ തയ്യാറാക്കുന്ന അധ്യാപികമാര്‍. ajaymadhu

മധ്യവേനലവധി കഴിഞ്ഞു, ഒരുങ്ങി സ്‌കൂളുകള്‍; പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കം

സംസ്ഥാനതല പ്രവേശനോത്സവം മലയന്‍കീഴ് ഗവ. വി എച്ച് എസ് എസില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Updated on
1 min read

മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലയിന്‍കീഴ് ഗവ. വി എച്ച് എസ് എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി ഉദ്ഘാടന പരിപാടി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദര്‍ശിപ്പിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ മന്ത്രിമാരായ ആന്റണി രാജു, ജി ആര്‍ അനില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ പങ്കെടുക്കും.

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലയന്‍കീഴ് ഗവ.വിഎച്ച് എസ് എസില്‍

നാലര ലക്ഷത്തോളം കുട്ടികള്‍ പുതിയ അധ്യയന വര്‍ഷം ഒന്നാം ക്ലാസിലെത്തും എന്നാണ് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്. ആകെ 42 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്ന് സ്‌കൂളുകളിലേക്കെത്തുക. പാഠപുസ്തകവും യൂണിഫോമും സ്‌കൂള്‍ തുറക്കലിന് മുന്‍പേ കുട്ടികളുടെ കയ്യിലെത്തിക്കുന്നതില്‍ ഇക്കുറിയും വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധചെലുത്തി. ഇവയുടെ വിതരണം 95 ശതമാനത്തിലേറെ പൂര്‍ത്തിയാക്കിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്താകെ 6849 എല്‍പി സ്‌കൂളുകളും, 3009 യുപി സ്‌കൂളുകളും, 3128 ഹൈസ്‌കൂളുകളും, 2077 ഹയര്‍ സെക്കന്ററി സ്‌കൂളുകളും, 359 വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളുമാണ് ഉള്ളത്. സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളുടെ എണ്ണം ആകെ 13,964 ആണ്. അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ കൂടി കണക്കാക്കിയാല്‍ 15,452 സ്‌കൂളുകളാണ് സംസ്ഥാനത്തുള്ളത്.

logo
The Fourth
www.thefourthnews.in