ആഗോളതലത്തില്‍ താരമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍; വേള്‍ഡ് ബഞ്ച് മാര്‍ക്ക് സ്റ്റഡിയില്‍ ആദ്യ അഞ്ചിലിടം പിടിച്ചു
സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളെ കുറിച്ച് 2021-22-ല്‍ നടത്തിയ വേള്‍ഡ് ബഞ്ച് മാര്‍ക്ക് സ്റ്റഡിയില്‍ മികച്ച അഞ്ച് പൊതു/സ്വകാര്യ ബിസിനസ് ഇന്‍കുബേറ്ററുകളില്‍ ഒന്നായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തിരഞ്ഞെടുക്കപ്പെട്ടു. വെര്‍ച്വല്‍ ഇന്‍കുബേഷന്‍ പ്രോഗ്രാം, വിവിധ ഘട്ടങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നല്‍കുന്ന ഇന്‍കുബേഷന്‍ പിന്തുണ, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന ചിട്ടയായ ഫണ്ടിങ് സംവിധാനം എന്നിവയെല്ലാം അംഗീകാരം ലഭിക്കുന്നതില്‍ കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന് നിര്‍ണായകമായി.
1895 സ്ഥാപനങ്ങളെ വിലയിരുത്തിയ പഠനമാണ് വേള്‍ഡ് ബെഞ്ച്മാര്‍ക്ക് സ്റ്റഡി 2021-2022ന്റെ ആറാം പതിപ്പിനായി നടത്തിയത്. അവയില്‍ നിന്നാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മികച്ച അഞ്ച് ബിസിനസ് ഇന്‍കുബേറ്ററുകളുടെ പട്ടികയില്‍ ഇടംപിടിച്ചത്.
1895 സ്ഥാപനങ്ങളെ വിലയിരുത്തിയ പഠനമാണ് വേള്‍ഡ് ബെഞ്ച്മാര്‍ക്ക് സ്റ്റഡി 2021-2022ന്റെ ആറാം പതിപ്പിനായി നടത്തിയത്
നാടിന്റെ ശോഭനമായ ഭാവി സാക്ഷാത്ക്കരിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നയത്തിന്റെ ഗുണഫലമാണ് ഈ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൂടുതല്‍ നിക്ഷേപങ്ങള്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ കൊണ്ടുവരാന്‍ ഇപ്പോള്‍ ലഭിച്ച അംഗീകാരം സഹായകരമാകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
തുര്‍ക്കി ആസ്ഥാനമാക്കിയുള്ള ബിടിഎം, ബ്രസീല്‍ ആസ്ഥാനമാക്കിയുള്ള മിഡിടെക്, നെക്‌സസ്, ചൈനയിലെ ഷാങ്ഹായ് കാവോജിങ് ഹൈടെക് പാര്‍ക്ക് ഇന്നോവേഷന്‍ സെന്റര്‍ എന്നിവയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനൊപ്പം പട്ടികയില്‍ ഇടംപിടിച്ച മികച്ച അഞ്ച് പൊതു/സ്വകാര്യ ബിസിനസ് ഇന്‍കുബേറ്ററുകള്‍.
2023 മെയ് 14 മുതല്‍ 17 വരെ ബെല്‍ജിയത്തില്‍ നടക്കുന്ന ലോക ഇന്‍കുബേഷന്‍ ഉച്ചകോടിയില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും
മുന്‍ വര്‍ഷങ്ങളിലെ റാങ്കിങ്ങില്‍ നിന്ന് വ്യത്യസ്തമായി, പൊതു-സ്വകാര്യ ബിസിനസ് ഇന്‍കുബേറ്ററുകള്‍ സംയുക്തമായാണ് ഇത്തവണ റാങ്ക് ചെയ്യപ്പെട്ടത്. ഒന്നാം നമ്പര്‍ ലോക റാങ്ക് നേടിയ ഇന്‍കുബേറ്റര്‍ മെയ് മാസത്തില്‍ വെളിപ്പെടുത്തും. 2023 മെയ് 14 മുതല്‍ 17 വരെ ബെല്‍ജിയത്തില്‍ നടക്കുന്ന ലോക ഇന്‍കുബേഷന്‍ ഉച്ചകോടിയില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
സംസ്ഥാനത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി 2006ലാണ് കേരള സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (KSUM) സ്ഥാപിതമായത്. സാങ്കേതികവിദ്യ അധിഷ്ഠിതമാക്കിയുള്ള സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, സ്റ്റാര്‍ട്ടപ്പ് ബിസിനസുകളെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ലക്ഷ്യം.
2019ല്‍ മികച്ച പബ്ലിക് ബിസിനസ് ആക്‌സിലറേറ്ററായി യുബിഐ ഗ്ലോബല്‍ കെഎസ്‌യുഎമ്മിനെ തിരഞ്ഞെടുത്തിരുന്നു
രാജ്യം ഏറെ ആഘോഷിച്ച 2010 മുതല്‍ 2021 വരെ നീണ്ട 'ഡെക്കെഡ് ഓഫ് ഇന്നോവേഷന്‍' എന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് കേരളം സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ കുതിച്ചു ചാട്ടം കൈവരിച്ചത്. 2019 ജനുവരിയില്‍ സംസ്ഥാന ഗവണ്മെന്റ് ഏകീകൃത സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സ് കൊച്ചിയില്‍ സ്ഥാപിക്കുകയും 1.80 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ വിവിധ തരം സൗകര്യങ്ങളോടെ പലതരം സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സ്ഥലം ലഭ്യമാക്കുകയും ചെയ്തു.
4000ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരളത്തിലുടനീളം മുന്നൂറിലധികം ഇന്നൊവേഷന്‍ സെന്ററുകള്‍, 10 ലക്ഷത്തിലധികം ചതുരശ്ര അടി ഇന്‍കുബേഷന്‍ സ്ഥലസൗകര്യം,48 ഇന്‍ക്യൂബേറ്ററുകള്‍, 23 ഫാസ്റ്റ് ലാബുകള്‍, എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലുണ്ട്.
ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ടില്‍ (ജിഎസ്ഇആര്‍) 'അഫോര്‍ഡബിള്‍ ടാലെന്റ്' കാറ്റഗറിയില്‍ ഏഷ്യയില്‍ ഒന്നാമതായി കേരളം എത്തി.ഗവേഷണ സംഘടനയായ സ്റ്റാര്‍ട്ടപ്പ് ജീനോം ആന്‍ഡ് ഗ്ലോബല്‍ ഓന്‍ട്രപ്രന്വര്‍ഷിപ് നെറ്റ്വര്‍ക്കും പോലീസ് അഡൈ്വസറിയും സംയുക്തമായി ക്രമപ്പെടുത്തിയ ജിഎസ്ഇആര്‍ ആഗോള റാങ്കിങ്ങില്‍ സംസ്ഥാനം നാലാം സ്ഥാനത്തും, ജിഎസ്ഇആര്‍ റാങ്കിങ് ആദ്യമായി പ്രസിദ്ധീകരിച്ച 2020 ല്‍ സംസ്ഥാനം ഏഷ്യയില്‍ അഞ്ചാമതും ആഗോളതലത്തില്‍ ഇരുപതാമതും ആയിരുന്നു.
കെയുഎസ്എം ല്‍ ഇതിനോടകം 4000ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരളത്തിലുടനീളം മുന്നൂറിലധികം ഇന്നൊവേഷന്‍ സെന്ററുകള്‍, 10 ലക്ഷത്തിലധികം ചതുരശ്ര അടി ഇന്‍കുബേഷന്‍ സ്ഥലസൗകര്യം,48 ഇന്‍ക്യൂബേറ്ററുകള്‍, 23 ഫാസ്റ്റ് ലാബുകള്‍, എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലുണ്ട്.
2019ല്‍ മികച്ച പബ്ലിക് ബിസിനസ് ആക്‌സിലറേറ്ററായി യുബിഐ ഗ്ലോബല്‍ കെഎസ്‌യുഎമ്മിനെ തിരഞ്ഞെടുത്തിരുന്നു. 2016ല്‍ മുഖ്യമന്ത്രിയുടെ ഇന്നോവേഷന്‍ ഇന്‍ പബ്ലിക് പോളിസി അവാര്‍ഡ്, 2018, 2019, 2021 എന്നീ വര്‍ഷങ്ങളില്‍ വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിന്റെ (DPIIT) സ്റ്റാര്‍ട്ടപ്പ് റാങ്കില്‍ മികച്ച പെര്‍ഫോമര്‍ അവാര്‍ഡ് എന്നിവയും കേരളാ സ്റ്റാര്‍ട്ടപ്പ് മിഷനെ തേടിയെത്തി.
സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി നിരവധി സാമ്പത്തിക പദ്ധതികളും കെഎസ് യുഎം നല്‍കുന്നുണ്ട്
സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് മുന്നിലെ സാമ്പത്തിക വെല്ലുവിളികള്‍ക്ക് പരിഹാരമായി നിരവധി പദ്ധതികളും കെഎസ് യുഎം നല്‍കുന്നുണ്ട്. പുതിയ ഉത്പന്നം വികസിപ്പിച്ച് സംരംഭം തുടങ്ങുന്നതിനായി 15ലക്ഷം രൂപ വരെ നല്‍കുന്ന ഇന്നോവേഷന്‍ ഗ്രാന്‍ഡ്, ടെക്നോളജി അധിഷ്ഠിത സംരംഭങ്ങള്‍ക്ക് 15ലക്ഷം വരെ സാമ്പത്തിക സഹായം നല്‍കുന്ന സീഡ് ലോണ്‍ സപ്പോര്‍ട്ട്, സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കും സ്റ്റുഡന്റ് സംരംഭകര്‍ക്കും പേറ്റന്റിനായി ചെലവാകുന്ന തുക മടക്കിനല്‍കുന്ന പേറ്റന്‍റ് റീ ഇംബേഴ്സ്മന്‍റ്, ഇന്ത്യയിലെ ഗവണ്‍മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്ന് ടെക്നോളജി ലൈസന്‍സുകള്‍ വാങ്ങി വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന ടെക്നോളജി ട്രാന്‍സ്ഫര്‍ ആന്‍ഡ് കൊമേര്‍ഷ്യലൈസേഷന്‍ സപ്പോര്‍ട്ട് എന്നിവയാണ് ഇവയില്‍ പ്രധാനം.
വിദ്യാര്‍ത്ഥികളുടെ ക്രിയാത്മകമായ സംരംഭകാശയങ്ങളെ പ്രോല്‍സാഹിപ്പിക്കാനും കേരളത്തിലെ യുവതയ്ക്കിടയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴില്‍ പ്രശ്നം പരിഹരിക്കാനും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോടൊപ്പം സഹകരിച്ച് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാനൊരുങ്ങുകയാണ് കെ എസ് യു എം.