ബാർബർ വിഭാഗത്തിന് വിലക്ക്; പള്ളി കമ്മിറ്റി തീരുമാനം വഖഫ് ബോർഡ് സ്റ്റേ ചെയ്തു

ബാർബർ വിഭാഗത്തിന് വിലക്ക്; പള്ളി കമ്മിറ്റി തീരുമാനം വഖഫ് ബോർഡ് സ്റ്റേ ചെയ്തു

പ്രസ്തുത വിഷയത്തിൽ മറുപടി നൽകുന്നതിന് കേരളത്തിലെ മുസ്ലിം സംഘടനകൾക്കും വഖഫ് ബോർഡ് നോട്ടീസ് നൽകി
Updated on
1 min read

പള്ളി കമ്മിറ്റിയിൽ അംഗത്വം എടുക്കുന്നതിനും കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കുന്നതിനും ബാർബർ സമൂഹത്തിന് വിലക്കേർപ്പെടുത്തിയ ചങ്ങനാശ്ശേരി പുതൂർപള്ളി കമ്മിറ്റി തീരുമാനം കേരള സ്റ്റേറ്റ് വഖഫ് ബോർഡ് സ്റ്റേ ചെയ്തു. ചെയർമാൻ അഡ്വ. ടി കെ ഹംസ, പി ഉബൈദുള്ള എംഎൽഎ, എം സി മാഹിൻ ഹാജി, അഡ്വ. പി വി സൈനുദ്ദീൻ, അഡ്വ. എം ഷറഫുദ്ദീൻ എന്നിവരടങ്ങിയ കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ജുഡീഷ്യൽ സമിതി യോഗമാണ് ഉത്തരവിട്ടത്.

ബാർബർ കുടുംബങ്ങളെ അടിമകളായി ചിത്രീകരിക്കുന്നതിലും അവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നതിലും സാമൂഹിക സമത്വവും മനുഷ്യാവകാശവും നിഷേധിച്ച് മുസ്ലിങ്ങളിലെ കീഴാളൻമാരായി പരിഗണിക്കുന്ന പ്രവണതയും കൂടിവരികയാണെന്ന് പരാതിയില്‍ പറയുന്നു

പുതൂർപള്ളി കമ്മിറ്റിയുടെ നോട്ടീസ്
പുതൂർപള്ളി കമ്മിറ്റിയുടെ നോട്ടീസ്

ചങ്ങനാശ്ശേരി പുതൂർപളള്ളി മുസ്ലിം ജമാഅത്ത് കമ്മറ്റി കീഴ് നടപ്പുകാരാണെന്ന് ആരോപിച്ച് അനീസ് സാലിയെന്ന ബാർബർ കുടുംബത്തിലെ അംഗത്തിന് നൽകിയ കത്ത് ഇസ്ലാമിക പ്രമാണങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ടി പി സാജിദ് മുഖേന മുസ്ലിം ഈക്വാലിറ്റി എംപവർ മൂവ്മെന്റ് നൽകിയ പരാതിയിലാണ് വഖഫ് ബോർഡ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രസ്തുത വിഷയത്തിൽ മറുപടി നൽകുന്നതിന് കേരളത്തിലെ മുസ്ലിം സംഘടനകൾക്കും വഖഫ് ബോർഡ് നോട്ടീസ് നൽകിയിട്ടുണ്ട്.

ബാർബർ വിഭാഗത്തിന് വിലക്ക്; പള്ളി കമ്മിറ്റി തീരുമാനം വഖഫ് ബോർഡ് സ്റ്റേ ചെയ്തു
നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാന്‍ കൂടുതൽ സമയം അനുവദിച്ച് സുപ്രീംകോടതി

ബാർബർ കുടുംബങ്ങളെ അടിമകളായി ചിത്രീകരിക്കുന്നതിലും അവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നതിലും സാമൂഹിക സമത്വവും മനുഷ്യാവകാശവും നിഷേധിച്ച് മുസ്ലിങ്ങളിലെ കീഴാളൻമാരായി പരിഗണിക്കുന്ന പ്രവണതയും കൂടിവരികയാണെന്ന് പരാതിയില്‍ പറയുന്നു. മറ്റേതൊരു വിഭാഗത്തെയും പോലെ വിവേചനങ്ങളിൽ നിന്നും മുൻവിധികളിൽ നിന്നും മുക്തമായ സമൂഹത്തിലെ തുല്യ അംഗങ്ങളായി അംഗീകരിക്കപ്പെടാനും ബഹുമാനിക്കപ്പെടാനും മുസ്ലിം ബാർബർ കുടുംബങ്ങൾ അർഹരാണെന്നാണ് മുസ്ലിം ഈക്വാലിറ്റി എംപവർ മൂവ്മെന്റിന്റെ വാദം. തൊഴിലിന്റെ പേരിൽ മൗലികാവകാശങ്ങൾ നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്.

logo
The Fourth
www.thefourthnews.in