'മറ്റു ഭാഷകളിലെ സിനിമാലോകം നമ്മെ ഉറ്റുനോക്കുന്നു'; സിനിമ മേഖലയില്‍ സമഗ്ര വനിതാനയം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ വനിതാ കമ്മിഷന്‍

'മറ്റു ഭാഷകളിലെ സിനിമാലോകം നമ്മെ ഉറ്റുനോക്കുന്നു'; സിനിമ മേഖലയില്‍ സമഗ്ര വനിതാനയം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ വനിതാ കമ്മിഷന്‍

സിനിമ എന്ന തൊഴിലിടത്തില്‍ സ്ത്രീകള്‍ക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാന്‍ സൗകര്യമൊരുക്കണം
Updated on
1 min read

മലയാള സിനിമ മേഖലയില്‍ സമഗ്ര വനിതാനയം ഉണ്ടാക്കിയെടുക്കാനുള്ള നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. ഇക്കാര്യത്തില്‍ മറ്റു ഭാഷകളിലെ സിനിമാലോകം നമ്മെ ഉറ്റുനോക്കുകയാണെന്നും വനിത കമ്മിഷന്‍ സംഘടിപ്പിച്ച 'തൊഴിലിടത്തിലെ സ്ത്രീ' സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അവര്‍ പറഞ്ഞു.

''ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി വനിത കമ്മിഷനെയും കക്ഷിചേര്‍ത്തിട്ടുണ്ട്. സമഗ്ര വനിതായം നമ്മുടെ സിനിമ മേഖലയില്‍ ഉണ്ടാക്കിയെടുക്കാനുള്ള നടപടിയുണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. മറ്റു ഭാഷകളിലെ സിനിമാലോകം ഇക്കാര്യത്തില്‍ നമ്മെ ഉറ്റുനോക്കുകയാണ്,''സതീദേവി പറഞ്ഞു.

'മറ്റു ഭാഷകളിലെ സിനിമാലോകം നമ്മെ ഉറ്റുനോക്കുന്നു'; സിനിമ മേഖലയില്‍ സമഗ്ര വനിതാനയം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ വനിതാ കമ്മിഷന്‍
'ഒറ്റപ്പെട്ടപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ല, മൊഴികള്‍ അപ്രസക്തമല്ല, സമഗ്ര അന്വേഷണം വേണം'; അമ്മ എക്‌സിക്യൂട്ടീവ് നിലപാട് തള്ളി ജഗദീഷ്

വിവിധ മേഖലകളിലുള്ള സ്ത്രീകളുടെ തുല്യപദവിക്കുവേണ്ടിയും ശാക്തീകരണത്തിനുവേണ്ടിയും 28 വര്‍ഷമായി പ്രവര്‍ത്തിച്ചുവരികയാണ് വനിതാ കമ്മിഷന്‍. 28 വര്‍ഷം മുന്‍പുണ്ടായിരുന്ന സ്ത്രീയുടെ പദവി ഇന്നുള്ള പദവിയോട് താരതമ്യപ്പെടുത്തിയാല്‍ ഈ മാറ്റം മനസ്സിലാകും. ആ പരിശോധന നടത്തേണ്ട സാഹചര്യത്തിലാണ് നാം ഇന്നുള്ളത്. സിനിമയെന്ന കലയുടെ ഉള്ളടക്കത്തെ സ്ത്രീവിരുദ്ധത കീഴ്‌പ്പെടുത്തുന്നുണ്ടോ എന്ന ചര്‍ച്ചകള്‍ ഉയരുന്നു.

പ്രശസ്ത നടി അതിക്രൂരമായ അതിക്രമത്തിന് ഇരയായപ്പോള്‍, അതിനുപിന്നില്‍ പ്രമുഖരുണ്ടെന്ന് വാര്‍ത്ത വന്നപ്പോള്‍ ആഭ്യന്തര വകുപ്പ് ഉടനടി അന്വേഷണം നടത്തി. പ്രമുഖ നടന്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. ആ ഘട്ടത്തിലാണ് ചില കലാകാരികള്‍ നിര്‍ഭയം മുന്നോട്ടുവന്ന് വിമന്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സംഘടന രൂപീകരിക്കുന്നത്. സിനിമ എന്ന തൊഴിലിടത്തില്‍ സ്ത്രീകള്‍ക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന കലക്ടീവിന്റെ ആവശ്യത്തിന്മേലാണ് സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ വെച്ചത്.

സിനിമ മേഖലയില്‍ ഇന്റേണല്‍ കമ്മിറ്റി (ഐ സി) രൂപീകരിക്കാന്‍ മുന്‍കൈയെടുത്തത് സാംസ്‌കാരിക വകുപ്പാണ്. ഐ സി നടപ്പാക്കാന്‍ പറ്റില്ലെന്നായിരുന്നു സിനിമ മേഖലയിലെ എല്ലാ സംഘടനകളും ആദ്യം പറഞ്ഞത്. പക്ഷേ പിന്നീട് തുടര്‍യോഗങ്ങള്‍ക്കുശേഷം സിനിമ മേഖലയില്‍ ആ സംവിധാനം നടപ്പാക്കി.

സിനിമയുടെ പൂജാവേളയില്‍ തന്നെ ഐ സി രൂപീകരിച്ചിട്ടില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ പറ്റില്ല എന്നായിരുന്നു കമ്മിഷന്‍ മുന്നോട്ടുവച്ച നിലപാട്. ഐ സി രൂപീകരിക്കാതെ ഷൂട്ടിങ് തുടങ്ങിയെന്നു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ ലൊക്കേഷനില്‍ പോയി സത്യാവസ്ഥ മനസിലാക്കി ഇന്റേണല്‍ കമ്മിറ്റി ഉണ്ടാക്കിയ സംഭവമുണ്ടെന്നും സതീദേവി പറഞ്ഞു.

logo
The Fourth
www.thefourthnews.in