ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

'സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചത് ചട്ടവിരുദ്ധം'; ഗവര്‍ണര്‍ക്കെതിരെ വീണ്ടും പ്രമേയം പാസാക്കി കേരള സര്‍വകലാശാല സെനറ്റ്

സെനറ്റില്‍ 57 പേരില്‍ 50 പേരും പ്രമേയത്തെ അനുകൂലിച്ചു
Updated on
1 min read

വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ വീണ്ടും പ്രമേയം പാസാക്കി കേരള സര്‍വകലാശാല സെനറ്റ്. ഇന്ന് ചേര്‍ന്ന സെനറ്റ് യോഗത്തില്‍ വിഷയം വോട്ടിനിട്ട ശേഷമാണ് പ്രമേയം പാസ്സാക്കിയത്. വോട്ട് രേഖപ്പെടുത്തിയ 57 പേരില്‍ 50 പേരും പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 7 പേര്‍ എതിര്‍ത്തു. വൈസ് ചാന്‍സലര്‍ നിയമനത്തിനായി രണ്ടംഗ സെര്‍ച്ച് കമ്മിറ്റിയെ രൂപീകരിച്ചു കൊണ്ടുള്ള വിജ്ഞാപനം ചട്ടവിരുദ്ധമാണെന്നും പിന്‍വലിക്കണമെന്നുമാണ് ആവശ്യം.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
'ചാന്‍സലറുടേത് നിയമവിരുദ്ധ നടപടി'; ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കി കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ്

വിസി നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നാണ് സെനറ്റ് നിലപാട്. ഇത് സംബന്ധിച്ച് ഓഗസ്റ്റില്‍ പാസാക്കിയ  പ്രമേയം ഭേദഗതിയോടെ സെനറ്റ് വീണ്ടും അംഗീകരിച്ചു. സെര്‍ച്ച് കമ്മിറ്റിക്ക് നിയമപരമായ നിലനില്‍പ്പില്ല. അതിനാല്‍ വിജ്ഞാപനം പിന്‍വലിച്ച് നിയമപരമായി സെർച്ച് കമ്മിറ്റി രൂപീകരിക്കണം. പ്രമേയം ചാന്‍സലര്‍ക്ക് അല്ല വിജ്ഞാപനത്തിനാണ് എതിരെന്നുമാണ് സെനറ്റിന്റെ നിലപാട്.

സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇങ്ങനെ ഒരു വിജ്ഞാപനം പുറപ്പെടുവിക്കുന്നത് അസാധാരണ സാഹചര്യമാണെന്നും ഓഗസ്റ്റ് അഞ്ചിന് ഇറങ്ങിയ വിജ്ഞാപനം പിന്‍വലിക്കണമെന്നും സെനറ്റ് പ്രതിനിധികള്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വിജ്ഞാപനം പിന്‍വലിച്ചാല്‍ മാത്രം പുതിയ വൈസ് ചാന്‍സലറെ നിയമിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. അതില്‍ രാഷ്ട്രീയ പ്രശ്നങ്ങളില്ല. നിയമ പ്രശ്നമാണെന്നും ഇടത് അംഗങ്ങള്‍ പ്രതികരിച്ചു.

ഗവര്‍ണര്‍ക്കെതിരെ സെനറ്റിന് പ്രമേയം പാസാക്കാനാകില്ലെന്ന ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് വീണ്ടും പ്രമേയം പാസാക്കിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in