'കറന്റ് ഓരോതവണ പോയിവരുമ്പോഴും ബാലറ്റ് ബോക്‌സില്‍ വോട്ടുകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു'; കൗണ്ടിങ് വിവാദം കത്തിപ്പടരുന്നു

'കറന്റ് ഓരോതവണ പോയിവരുമ്പോഴും ബാലറ്റ് ബോക്‌സില്‍ വോട്ടുകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു'; കൗണ്ടിങ് വിവാദം കത്തിപ്പടരുന്നു

ഇക്കാലത്തും കോളേജുകളില്‍ ഇത്തരം അട്ടിമറി നടത്തുമെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ
Updated on
3 min read

'നടന്നത് അട്ടിമറി. നാല് പതിറ്റാണ്ടിന് ശേഷമുള്ള കെഎസ് യുവിന്റെ വിജയം അവര്‍ക്ക് അംഗീകരിക്കാനാവുമായിരുന്നില്ല. കറണ്ട് പലതവണ പോയി വരുമ്പോഴും ബാലറ്റ് ബോക്‌സില്‍ വോട്ടുകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.' കേരളവര്‍മ്മ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് വിവാദം കൊഴുക്കുമ്പോള്‍ കെ എസ് യു ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായ ശ്രീക്കുട്ടന്‍ പ്രതികരിക്കുന്നു.

'കറന്റ് ഓരോതവണ പോയിവരുമ്പോഴും ബാലറ്റ് ബോക്‌സില്‍ വോട്ടുകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു'; കൗണ്ടിങ് വിവാദം കത്തിപ്പടരുന്നു
കേരളവർമ ചെയർപേഴ്‌സണ്‍: ആദ്യം കെഎസ്‌യുവിന് ജയം, റീകൗണ്ടിങ്, വൈദ്യുതിമുടക്കം; എസ്എഫ്‌ഐക്ക് വിജയം, തർക്കം ഹൈക്കോടതിയിലേക്ക്

'ഇന്നലെ തിരഞ്ഞെടുപ്പ് വലിയ ആവേശത്തില്‍ ആയിരുന്നു. 78 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. മത്സരഫലം വന്നപ്പോള്‍ ഞാന്‍ ജയിച്ചു. 896 വോട്ട് നേടിയാണ് ജയിച്ചത്. എന്നാല്‍ ഇത് എസ്എഫ്ഐയ്ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. റീക്കൗണ്ടിങ് വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. നടക്കട്ടെ എന്നായിരുന്നു ഞങ്ങളുടെ നിലപാട്. പക്ഷെ റീക്കൗണ്ടിങ് ശരിയായ രീതിയിലല്ല നടന്നത്. പല സമയങ്ങളില്‍ കറണ്ട് പോയി. പല തെറ്റായ നടപടികളും ഇതിനിടയില്‍ ഉണ്ടായി. കൗണ്ടിങ് റൂമില്‍ ഇടത് അധ്യാപക സംഘടനയില്‍ ഉള്ള അധ്യാപകരായിരുന്നു. നടപടി സുതാര്യമല്ലെന്ന് മനസിലാക്കിയപ്പോള്‍ റീക്കൗണ്ടിങ് നിര്‍ത്തിവയ്ക്കണം എന്ന് ഞങ്ങൾ ആവശ്യപ്പെട്ടു. എന്നാല്‍ ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസര്‍ ഞങ്ങളുടെ അപേക്ഷ സ്വീകരിക്കാന്‍ തയ്യാറായില്ല''- ശ്രീക്കുട്ടന്‍ പറഞ്ഞു.

''ഒടുവില്‍ പ്രിന്‍സിപ്പലിനോട് ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ അദ്ദേഹം കൗണ്ടിങ് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അത് അവര്‍ അംഗീകരിച്ചില്ല. ഒടുവില്‍ എസ്എഫ്ഐ യെ വിജയികളാക്കി പ്രഖ്യാപിച്ചു. ഈ നടപടിയില്‍ പ്രതിഷേധം മാത്രമാണ് ഉള്ളത്. ഇടത് അനുകൂല അധ്യാപകരും ഇതില്‍ തെറ്റായ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നു.''- ശ്രീക്കുട്ടന്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ തൃശൂര്‍ കേരളവര്‍മ്മ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനെ ചൊല്ലി വിവാദം കൊഴുക്കുകയാണ്. ഇന്നലെ അര്‍ദ്ധരാത്രി വരെ നീണ്ടുനിന്ന നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എസ്എഫ്ഐ സ്ഥാനാര്‍ഥിയുടെ ജയം പ്രഖ്യാപിച്ചു. മൂന്ന് വട്ട റീക്കൗണ്ടിങ്ങിന് ഒടുവിലാണ് 11 വോട്ട് ഭൂരിപക്ഷത്തില്‍ എസ് എഫ്ഐ സ്ഥാനാര്‍ഥി അനിരുദ്ധന്‍ ജയിച്ചത്.

ആദ്യം വോട്ടെണ്ണിയപ്പോള്‍ കെഎസ് യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് ജയിച്ചു. നാല് പതിറ്റാണ്ടിന് ശേഷം ലഭിച്ച ജയത്തില്‍ കെഎസ് യു പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയതിനിടെയാണ് റീക്കൗണ്ടിങ് ആവശ്യപ്പെട്ട് എസ്എഫ്ഐ എത്തിയത്. തുടര്‍ച്ചയായ റീക്കൗണ്ടിങ്ങുകള്‍ക്കൊടുക്കം എസ്എഫ്ഐ സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഒടുവിലത്തെ വിജയപ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ നിരവധി പേര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. കെ എസ് യു വിഷയത്തില്‍ കോടതിയില്‍ പോവാന്‍ ഒരുങ്ങുകയാണ്.

'കറന്റ് ഓരോതവണ പോയിവരുമ്പോഴും ബാലറ്റ് ബോക്‌സില്‍ വോട്ടുകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു'; കൗണ്ടിങ് വിവാദം കത്തിപ്പടരുന്നു
ദാരിദ്രം മറയ്ക്കാന്‍ പട്ടുകോണകം പുരപ്പുറത്ത് ഉണക്കാന്‍ ഇട്ടിരിക്കുന്നത് പോലെയാണ് കേരളീയമെന്ന് പ്രതിപക്ഷ നേതാവ്

എന്നാല്‍ ഇക്കാലത്തും കോളേജുകളില്‍ ഇത്തരം അട്ടിമറി നടത്തുമെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പ്രതികരിച്ചു. '' ആദ്യമായല്ല കാമ്പസുകളില്‍ റീക്കൗണ്ടിങ് നടക്കുന്നത്. കെ എസ് യു ജയിച്ചു എന്ന് പറഞ്ഞത് മാധ്യമങ്ങളാണ്. കെ എസ് യുക്കാര്‍ മാത്രമാണ് അത് പ്രഖ്യാപിച്ചത്. അല്ലാതെ തിരഞ്ഞെടുപ്പ് വിജയിയെ പ്രഖ്യാപിച്ചിരുന്നില്ല. റീക്കൗണ്ടിങ് നടന്നപ്പോള്‍ പരാജയപ്പെടും എന്ന് മനസ്സിലായപ്പോഴാണ് എസ് എഫ് ഐ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപണമുന്നയിക്കുന്നത്. എസ് എഫ് ഐ തോറ്റു, കറണ്ട് വന്നപ്പോള്‍ എസ് എഫ് ഐ ജയിച്ചു, എന്നാണ് ആരോപണം. വസ്തുത എന്തെന്ന് ആര്‍ക്കും പരിശോധിക്കാവുന്നതേയുള്ളൂ. ബാലറ്റ് പേപ്പര്‍ ഉള്‍പ്പെടെ പരിശോധിക്കാം. കേരളവര്‍മ്മയില്‍ ഇടത് സംഘടനയിലുള്ള അധ്യാപകര്‍ മാത്രമല്ലല്ലോ ഉള്ളത്.''- ആര്‍ഷോ വ്യക്തമാക്കി.

'കറന്റ് ഓരോതവണ പോയിവരുമ്പോഴും ബാലറ്റ് ബോക്‌സില്‍ വോട്ടുകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു'; കൗണ്ടിങ് വിവാദം കത്തിപ്പടരുന്നു
കേരളത്തില്‍ തുലാവർഷം സജീവമാകുന്നു; വെള്ളി, ശനി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

എന്നാല്‍ വ്യക്തമായ അട്ടിമറി തന്നെയാണ് കേരളവര്‍മ്മയില്‍ നടന്നതെന്ന് കെ എസ് യു വൈസ് പ്രസിഡന്റ് ആന്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. 'മൂന്നില്‍ അധികം തവണ റീക്കൗണ്ടിങ്. കൗണ്ടിങ്ങിനിടയില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തള്ളിക്കയറുന്നു. രാത്രി പലവട്ടം കറണ്ട് പോവുന്നു. അവസാനം ശ്രീക്കുട്ടന്‍ 11 വോട്ടിന് പരാജയപ്പെടുന്നു. എസ് എഫ് ഐയുടെ അസാധുവോട്ടുകളെല്ലാം അംഗീകരിക്കപ്പെടുന്നു. കെ എസ് യു വിന് കിട്ടിയ ആദ്യ കൗണ്ടിങ്ങില്‍ അംഗീകരിക്കപ്പെട്ട വോട്ടുകള്‍ പോലും അസാധുവാക്കപ്പെടുന്നു. അത്തരത്തില്‍ എല്ലാവരും ചേര്‍ന്നുള്ള അട്ടിമറിയുടെ ഫലമാണ് എസ് എഫ് ഐയുടെ വിജയ പ്രഖ്യാപനം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ കെ എസ് യു നേടിയ പല വിജയങ്ങളും എസ് എഫ് ഐക്ക് താങ്ങാനാവുന്നതല്ല. അതുകൊണ്ട് കൂടിയാണ് ഇത്തരത്തില്‍ ഒരു അട്ടിമറി എന്ന് സംശയിക്കുന്നു''- ആന്‍ പറഞ്ഞു.

കേരള വര്‍മ്മയിലെ വിവാദത്തിന് പുറമെ പാലക്കാട് ഉള്‍പ്പെടെ എസ് എഫ് ഐ കോട്ടകളില്‍ സമ്പൂര്‍ണ വിജയം കെ എസ് യു കരസ്ഥമാക്കിയത് എസ് എഫ് ഐയ്ക്ക് കാര്യമായ ക്ഷീണമുണ്ടാക്കിയതായാണ് വിലയിരുത്തല്‍. പട്ടാമ്പി കോളേജും വിക്ടോറിയ കോളേജും ഉള്‍പ്പെടെ എസ് എഫ് ഐ തട്ടകമായിരുന്ന അഞ്ച് കോളേജുകളില്‍ സമ്പൂര്‍ണ വിജയമാണ് കെ എസ് യു നേടിയത്. 'ഇത് പോരായ്മയാണ്. ഞങ്ങളത് പരിശോധിച്ച് മുന്നോട്ട് പോവും. എന്നാല്‍ കേരളത്തിലെ മറ്റ് കാമ്പസുകളില്‍ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നോക്കിയാല്‍ എസ്എഫ്ഐ തന്നെയാണ് ഭൂരിഭാഗവും ജയിച്ചിരിക്കുന്നത്. അതിനാല്‍ ഇത് അടിപതറലാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അങ്ങനെ പരാജയപ്പെടുന്ന സംഘടനയല്ല എസ്എഫ്ഐ എന്ന് ഞങ്ങള്‍ പറയും. കാമ്പസിനകത്ത് രാഷ്ട്രീയം പറയുന്നത് ഇപ്പോഴും എസ്എഫ്ഐ ആണ്. എന്നാല്‍ കാമ്പസിനകത്ത് അരാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ വര്‍ദ്ധിക്കുന്നുണ്ട്. അവരെ പൊളിറ്റിക്കലൈസ് ചെയ്യാന്‍ എസ്എഫ്ഐ ശ്രമിക്കുന്നുണ്ട്. എന്നാല്‍ മറ്റ് സംഘടനകള്‍ അരാഷ്ട്രീയതയ്‌ക്കൊപ്പം നിന്ന് തിരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഒന്നോ രണ്ടോ തിരഞ്ഞെടുപ്പില്‍ അവര്‍ വിജയിച്ചെന്നിരിക്കും. പക്ഷേ ദൂരവ്യാപകമായി വലിയ പ്രതിസന്ധിയുണ്ടാക്കും. കാമ്പസുകളുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാകും.' പി എം ആര്‍ഷോ പറയുന്നു.

'കറന്റ് ഓരോതവണ പോയിവരുമ്പോഴും ബാലറ്റ് ബോക്‌സില്‍ വോട്ടുകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു'; കൗണ്ടിങ് വിവാദം കത്തിപ്പടരുന്നു
മതസ്പര്‍ദ്ധയ്ക്ക് ശ്രമം: കോൺഗ്രസ് പരാതിയിൽ രാജീവ് ചന്ദ്രശേഖരനും അനിൽ ആന്റണിക്കുമെതിരെ വീണ്ടും കേസ്

എന്നാല്‍ എസ്എഫ്ഐയുടെ സമഗ്രാധിപത്യവും ദുഷ്പ്രവൃത്തികളും തിരിച്ചറിഞ്ഞ് കാമ്പസുകള്‍ തിരിച്ചടി നല്‍കുകയാണെന്ന് കെ എസ് യു നേതൃത്വം പ്രതികരിക്കുന്നു. ' ലോ കോളേജുകളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ കോളേജുകളില്‍ കെ എസ് യുവിന് വലിയ മുന്നേറ്റം ഉണ്ടാക്കാനായിട്ടുണ്ട്. വ്യാജസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കാമ്പസുകളെ ചിന്തിപ്പിച്ചിട്ടുണ്ട്.

പോസ്റ്റ് കോവിഡ് കാലത്ത് കാമ്പസുകളില്‍ അരാഷ്ട്രീയവാദം ഉണ്ട്. എന്നാല്‍ അത്തരം കുട്ടികളെപ്പോലും അസ്വസ്ഥപ്പെടുത്തുന്ന തരത്തിലാണ് എസ്എഫ്ഐയുടെ പ്രവര്‍ത്തികള്‍. അതുകൊണ്ടാണ് കാമ്പസുകള്‍ അതിനെതിരെ ഇറങ്ങുന്നത്. സഖാവ് ഉള്‍പ്പെടെയുള്ള സിനിമകള്‍ ആയിരുന്നു ഇത്രയും കാലം കൂട്ടിനുണ്ടായിരുന്നതെങ്കില്‍ കാലത്തിനൊപ്പം സഞ്ചരിക്കുന്ന നേതാവിനെ ഭാരത് ജോഡോയിലൂടെ തൊട്ടടുത്ത് ഫീല്‍ ചെയ്യാന്‍ കഴിഞ്ഞത് പലരേയും ഈ രാഷ്ട്രീയത്തിനൊപ്പം നിര്‍ത്തുന്നുണ്ട്.' ആന്‍ പ്രതികരിച്ചു. കേരളവര്‍മ്മയിലെ വിവാദവും ഇടത്‌കോട്ടകളിലെ തോല്‍വിയും രാഷ്ട്രീയചര്‍ച്ചകളിലേക്ക് കൂടിയാണ് വഴിവക്കുന്നത്.

logo
The Fourth
www.thefourthnews.in