സംസ്ഥാനത്ത് അതിശക്തമായ മഴ; പുഴകളില്‍ ജലനിരപ്പ് ഉയരുന്നു, 12 ജില്ലകളില്‍ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ; പുഴകളില്‍ ജലനിരപ്പ് ഉയരുന്നു, 12 ജില്ലകളില്‍ യെല്ലോ അലർട്ട്

തൃശൂർ പത്താഴക്കുണ്ട് ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്
Updated on
1 min read

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അതിശക്തമായ മഴ തുടരുന്നു. വയനാട് ജില്ലയിലെ മേപ്പാടി മേഖലയിലെ മൂന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വെള്ളാർമഴ വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂള്‍, പുത്തുമല, മുണ്ടക്കൈ യുപി എന്നീ സ്കൂളുകള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. മുണ്ടക്കൈ പുഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. വെള്ളരിമലയില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.

തൃശൂർ പത്താഴക്കുണ്ട് ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഇന്നുച്ചയ്ക്ക് പന്ത്രണ്ടോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. പത്താഴക്കുണ്ട് ചീർപ്പ്, മിണാലൂർ, കുറ്റിയങ്കാവ്, പെരിങ്ങണൂർ തോടുകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു നിർദേശമുണ്ട്. കോഴിക്കോട് മലയോരമേഖലയിലും സമാനമാണ് സാഹചര്യങ്ങള്‍. ചാലിപ്പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ചെമ്പുകടവ് പാലത്തില്‍ വെള്ളംകയറിയതിനാല്‍ ഗതാഗതം നിരോധിച്ചു.

സംസ്ഥാനത്ത് അതിശക്തമായ മഴ; പുഴകളില്‍ ജലനിരപ്പ് ഉയരുന്നു, 12 ജില്ലകളില്‍ യെല്ലോ അലർട്ട്
ബൈറൂജ്-നുസീരിയത്ത് അഭയാർഥി ക്യാമ്പുകളും ഒഴിയണമെന്ന് ഇസ്രയേൽ; പോകാനിടമില്ലാതെ പലസ്തീൻ ജനത

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിട്ടുണ്ട്. വടക്കൻ ഛത്തീസ്ഗഡിന് മുകളിൽ ചക്രവാതച്ചുഴിയും വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു.

ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. 31 വരെ മഴ ഇതേ നിലയില്‍ തുടർന്നേക്കുമെന്നാണ് സൂചന.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

ജൂലൈ 29: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട്.

30: കോഴിക്കോട്, കണ്ണൂർ, കാസർക്കോട്.

31: കണ്ണൂർ, കാസർക്കോട്.

ഓഗസ്റ്റ് 1: കണ്ണൂർ, കാസർക്കോട്.

logo
The Fourth
www.thefourthnews.in