തുലാവർഷമെത്തി; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത

തുലാവർഷമെത്തി; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത

ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ജില്ലകളിലേക്ക് മഴ വ്യാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു
Updated on
1 min read

കേരളത്തില്‍ തുലാവർഷം എത്തിയതായി സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദത്തിന്റെയും കോമാറിൻ മേഖലയ്ക്ക് മുകളിലുള്ള ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് കേരളത്തിലും തമിഴ്നാട്ടിലും മഴ ശക്തമാകുന്നത്. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയുണ്ടായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ സാധ്യതാ പ്രവചനങ്ങള്‍ പ്രകാരം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയുണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ജില്ലകളിലേക്ക് മഴ വ്യാപിക്കുമെന്നാണ് മുന്നറിയിപ്പില്‍ നിന്ന് വ്യക്തമാകുന്നത്.

തുലാവർഷമെത്തി; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
'പിണറായി വിജയന്‍ മഹാമനസ്‌കന്‍', കേരള ഘടകത്തെ എല്‍ഡിഎഫില്‍ നിലനിര്‍ത്തിയതില്‍ നന്ദിയെന്ന് എച്ച് ഡി കുമാരസ്വാമി

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 22-10-2023: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്.

  • 23-10-2023: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്.

  • 24-10-2023: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,

  • 25-10-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്.

അറബിക്കടലില്‍ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ട സാഹചര്യത്തില്‍ ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട ന്യൂനമർദം നാളെയോടെ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ചുഴലിക്കാറ്റ് അടുത്ത 36 മണിക്കൂറിനുള്ളില്‍ അതിതീവ്രമായി ശക്തിപ്രാപിച്ചേക്കും. ചുഴലിക്കാറ്റ് ഒക്ടോബർ 25 രാവിലെയോടെ യെമൻ-ഒമാൻ തീരത്ത് അൽ ഗൈദാക്കും (യെമൻ) സലാലാക്കും ഇടയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യത.

തുലാവർഷമെത്തി; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
റഫാ കവാടം തുറന്നു; ഗാസയിലേക്ക് സഹായവുമായി പ്രവേശിച്ച് 20 ട്രക്കുകൾ

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമർദം ഒക്ടോബർ 22ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും. ഓക്ടോബർ 25ഓടെ ന്യൂനമർദം ബംഗ്ലാദേശ് പശ്ചിമ ബംഗാൾ തീരത്തേക് നീങ്ങാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

logo
The Fourth
www.thefourthnews.in