മധ്യകേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ യെല്ലോ അലർട്ട്; നാളെ മുതല്‍ മഴ വ്യാപിക്കും

മധ്യകേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ യെല്ലോ അലർട്ട്; നാളെ മുതല്‍ മഴ വ്യാപിക്കും

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്
Updated on
1 min read

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും. നാളെ മഴ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

ഓഗസ്റ്റ് 19: പത്തനംതിട്ട, കോട്ടയം, ഇടുക്കി.

ഓഗസ്റ്റ് 20: എറണാകുളം.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

ഓഗസ്റ്റ് 18: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി.

ഓഗസ്റ്റ് 19: ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോഡ്.

ഓഗസ്റ്റ് 20: ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ.

ഓഗസ്റ്റ് 21: ആലപ്പുഴ, എറണാകുളം, തൃശൂർ.

മധ്യകേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ യെല്ലോ അലർട്ട്; നാളെ മുതല്‍ മഴ വ്യാപിക്കും
'കാണാതാകുന്നതിനു രണ്ട് ദിവസം മുൻപ് ജസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടി യുവാവിനൊപ്പം ലോഡ്ജിലെത്തി'; വെളിപ്പെടുത്തലുമായി മുന്‍ ജീവനക്കാരി

പത്തനംതിട്ട ജില്ലയിലെ മണിമല (കല്ലൂപ്പാറ സ്റ്റേഷൻ) നദിയിൽ കേന്ദ്ര ജലകമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ആയതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

logo
The Fourth
www.thefourthnews.in