'തോമസ് ഐസക്കിനെ എന്തിന് 
ചോദ്യം ചെയ്യണം?' ഇ ഡി ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി

'തോമസ് ഐസക്കിനെ എന്തിന് ചോദ്യം ചെയ്യണം?' ഇ ഡി ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി

മസാല ബോണ്ടിലൂടെ സമാഹരിച്ച പണം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മാത്രമല്ല ഉപയോഗിച്ചതെന്ന് ഇ ഡി
Updated on
1 min read

കിഫ്ബി മസാല ബോണ്ട് കേസില്‍ എന്തിനുവേണ്ടിയാണ് തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബോധിപ്പിക്കണമെന്ന് ഹൈക്കോടതി. മസാല ബോണ്ടിലൂടെ സമാഹരിച്ച പണം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മാത്രമല്ല ഉപയോഗിച്ചതെന്നായിരുന്നു ഇ ഡിയുടെ വാദത്തിനോടായിരുന്നു കോടതിയുടെ നിലപാട്.

മസാല ബോണ്ടിലൂടെ സമാഹരിക്കുന്ന പണം ഉപയോഗിക്കുന്നതിന് ചട്ടങ്ങളുണ്ടെന്നും ആ ചട്ടങ്ങൾ ലംഘിക്കപ്പെട്ടുവെന്നും ഇ ഡി വാദിച്ചു. കിഫ്ബി ഫണ്ട് ചെലവഴിച്ചതില്‍ എങ്കിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അത് ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ തോമസ് ഐസക്കിനെതിരെ കടുത്ത നടപടികള്‍ പാടില്ലെന്ന് ഇടക്കാല ഉത്തരവ് തുടരുമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, മസാല ബോണ്ട് കേസിൽ ഇ ഡിയെ കടന്നാക്രമിക്കുന്ന നിലപാടായിരുന്നു കിഫ്‌ബി സ്വീകരിച്ചത്. ഇ ഡി നടത്തുന്നത് അധികാര ദുർവിനിയോഗമാണെന്ന് കിഫ്‌ബി കോടതിയിൽ തുറന്നടിച്ചു. ഇ ഡി ആവശ്യപ്പെട്ട സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ നൽകിയിരുന്നുവെന്നും ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ നാലുതവണ ഉദ്യോഗസ്ഥർ ഹാജരായിരുന്നുവെന്നും കിഫ്‌ബി കോടതിയിൽ വ്യക്തമാക്കി. തോമസ് ഐസക്കിന് കേസുമായി ബന്ധമില്ലെന്നും കഴിഞ്ഞ ദിവസം കിഫ്‌ബി പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളും ഓഡിറ്റർ, ആർബിഐ, ആക്സിസ് ബാങ്ക് എന്നിവർ സൂക്ഷ്മമായി പരിശോധിച്ചിരുന്നുവെന്നും കിഫ്ബി അറിയിച്ചു.

'തോമസ് ഐസക്കിനെ എന്തിന് 
ചോദ്യം ചെയ്യണം?' ഇ ഡി ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി
'മസാല ബോണ്ടില്‍ തോമസ് ഐസക്കിന് അറിവുണ്ടായിരുന്നു, അന്വേഷണം പൂര്‍ത്തിയാക്കണമെങ്കില്‍ ചോദ്യം ചെയ്യണം'; ഇ ഡി ഹൈക്കോടതിയില്‍

മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഒളിച്ചുവെക്കാൻ ഒന്നുമില്ലലോ എന്ന ചോദ്യം കോടതി തോമസ് ഐസക്കിനോട് ഉയർത്തി. ഇല്ല എന്നായിരുന്നു തോമസ് ഐസക്കിന്റെ മറുപടി. ഒളിച്ചുവെക്കാനൊന്നുമില്ലെങ്കിൽ ഏതെങ്കിലും ഒരു ദിവസം ഹാജരാകാൻ സാധിക്കുമോയെന്നും കോടതി ആരാഞ്ഞു.

മസാല ബോണ്ടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നിരന്തരം സമൻസ് അയയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുൻ ധനമന്ത്രി തോമസ് ഐസക്ക് സമർപ്പിച്ച ഹർജിയും കിഫ്ബിയുടെ ഹർജിയുമായിരുന്നു കോടതി പരിഗണിച്ചത്.

logo
The Fourth
www.thefourthnews.in