കിഫ്‌ബി മസാല ബോണ്ട്: തോമസ് ഐസക്കിനെ ഉടന്‍ ചോദ്യം ചെയ്യാന്‍ ഇ ഡിക്ക് അനുമതിയില്ല

കിഫ്‌ബി മസാല ബോണ്ട്: തോമസ് ഐസക്കിനെ ഉടന്‍ ചോദ്യം ചെയ്യാന്‍ ഇ ഡിക്ക് അനുമതിയില്ല

ഇ ഡിയുടെ അപ്പീല്‍ തിരഞ്ഞെടുപ്പിനുശേഷം പരിഗണിക്കും
Updated on
1 min read

കിഫ്ബി മസാല ബോണ്ട് പുറപ്പെടുവിച്ചതില്‍ വിദേശനാണ്യ വിനിമയച്ചട്ടത്തിന്റെ ലംഘനമുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായി മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്ക് അടക്കമുള്ളവരെ ഉടൻ ചോദ്യം ചെയ്യാൻ ഹൈക്കോടതി അനുമതിയില്ല. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ എന്‍ഫോഴ്‌സ്മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) ഹൈക്കോടതിയില്‍ നൽകിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തിരഞ്ഞെടുപ്പിനുശേഷം പരിഗണിക്കാൻ മാറ്റി.

തിരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. തോമസ് ഐസക്ക് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാണെന്നതടക്കം കണക്കിലെടുത്തായിരുന്നു നടപടി. ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഏപ്രില്‍ 26ന് ശേഷം പരിഗണിക്കാമെന്ന് അറിയിച്ചു.

കിഫ്‌ബി മസാല ബോണ്ട്: തോമസ് ഐസക്കിനെ ഉടന്‍ ചോദ്യം ചെയ്യാന്‍ ഇ ഡിക്ക് അനുമതിയില്ല
വെള്ളമുണ്ട മാവോയിസ്റ്റ് കേസ്: ഒന്നാം പ്രതി രൂപേഷിന് പത്ത് വർഷം തടവ്, കന്യാകുമാരിക്കും ഇബ്രാഹിമിനും ആറുവർഷം

തോമസ് ഐസക്ക് ഹാജരായാല്‍ അന്വേഷണം പൂര്‍ത്തിയാക്കാമെന്നും തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പ് നോട്ടീസ് നല്‍കിയെതാണെന്നും ഇ ഡി വാദമുന്നയിച്ചു. എന്നാൽ തിരഞ്ഞെടുപ്പിനുശേഷം ചോദ്യം ചെയ്യാന്‍ ആവശ്യത്തിന് സമയമുണ്ടല്ലോയെന്ന് കോടതി ചൂണ്ടികാട്ടി. സ്ഥാനാര്‍ഥിയെന്ന കാരണത്താല്‍ അന്വേഷണം തടസപ്പെടുത്തരുതെന്ന് ഇഡി ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.

ഇഡിയുടെ സമൻസിൽ തോമസ് ഐസക്കിനെ ഇപ്പോൾ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കഴിയട്ടെയെന്നും കോടതി ഇഡിയോട് നിര്‍ദേശിച്ചു. തോമസ് ഐസക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇ ഡിക്ക് വിശാലമായി അന്വേഷിക്കാമെന്നും ജസ്റ്റിസ് ടി ആർ രവി വ്യക്തമാക്കി

logo
The Fourth
www.thefourthnews.in