ജീവിതത്തിലേക്ക് തിരികെ
നടത്തിയത് വി എസ്: കെ കെ രമ

ജീവിതത്തിലേക്ക് തിരികെ നടത്തിയത് വി എസ്: കെ കെ രമ

എല്ലാ പ്രയാസങ്ങള്‍ക്കും ഒരറുതിയുണ്ടാകുമെന്നും അതിന് മുന്നില്‍നിന്ന് നയിക്കാന്‍ ഒരാളുണ്ടെന്ന തോന്നലായിരുന്നു വി എസ്
Updated on
1 min read

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ100-ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ സമരജീവിതത്തെ ഓര്‍മിച്ച് കെ കെ രമ എംഎല്‍എ. നെറികേടുകള്‍ക്കും അനീതിക്കുമെതിരേ പോരാടുന്ന നേതാവെന്ന നിലയ്ക്കുതന്നെയായിരുന്നു വി എസ് എന്ന രണ്ടക്ഷരമുണ്ടായിരുന്നതെന്ന് അവർ പറഞ്ഞു.

വി എസ് സാധാരണ മനുഷ്യരിലുണ്ടാക്കിയ ഒരു ആവേശമുണ്ട്. വി എസ് ഒരു പ്രതീക്ഷയായിരുന്നു. എല്ലാ പ്രയാസങ്ങള്‍ക്കും ഒരറുതിയുണ്ടാകുമെന്നും അതിന് മുന്നില്‍നിന്ന് നയിക്കാന്‍ ഒരാളുണ്ടെന്ന തോന്നലായിരുന്നു അദ്ദേഹം. ടി പി ചന്ദ്രശേഖരനുശേഷമുള്ള ഞങ്ങളുടെ ജീവിതത്തിലെ രണ്ടാമത്തെ ഏടാണ് വി എസിന്റെ കടന്നുവരവ്. ഞങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ച് തിരികെ നടത്തിയത് വി എസാണെന്നും രമ പറഞ്ഞു.

ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഏറെ നാളായി മകന്‍ അരുണ്‍കുമാറിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ കഴിയുന്ന വി എസിന്റെ 100-ാം ജന്മദിനവും പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് കടന്നുപോവുന്നത്.

ജീവിതത്തിലേക്ക് തിരികെ
നടത്തിയത് വി എസ്: കെ കെ രമ
കത്തുകള്‍ ആയുധമാക്കി വി എസ് നടത്തിയ ഒറ്റയാള്‍ പോരാട്ടങ്ങള്‍

1940ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം നേടിയ വി എസ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെന്ന പോലെ സംഘടനാതലത്തിലും സി പി എമ്മില്‍ ഏറെ സ്വാധീനം ചെലുത്തിയ നേതാവ്. പ്രതിപക്ഷ നേതാവായിരിക്കെ അഴിമതിക്കും ഭൂമി കയ്യേറ്റത്തിനുമെതിരെ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ സാധാരണക്കാരുടെ മനസില്‍ ആഴത്തില്‍ ഇടംപിടിക്കാന്‍ ഇടയാക്കി.

ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസയില്‍ പറഞ്ഞു. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതില്‍ വി എസ് അടക്കമുള്ള നേതാക്കള്‍ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in