പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണി: കത്തെഴുതിയ കൊച്ചി സ്വദേശി അറസ്റ്റിൽ

പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണി: കത്തെഴുതിയ കൊച്ചി സ്വദേശി അറസ്റ്റിൽ

തിങ്കളാഴ്ച കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രിക്ക് പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്
Updated on
1 min read

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ ഭീഷണിക്കത്തയച്ച വ്യക്തിയെ അറസ്റ്റ് ചെയ്ത് പോലീസ്. പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിനിടെ സ്ഫോടനമുണ്ടാകുമെന്ന് ഭീഷണിക്കത്തയച്ച വ്യക്തിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ അറിയിച്ചു.

കൊച്ചി കതൃക്കടവ് സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. ഭീഷണി വ്യാജമാണെന്നും അയൽക്കാരനോടുള്ള വ്യക്തിവൈരാഗ്യമാണ് ഊമക്കത്തെഴുതാന്‍ കാരണമെന്നും പോലീസ് പറഞ്ഞു. ഫോറെൻസിക് സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.

ബിജെപി സംസ്ഥാന സമിതി ഓഫീസിലേക്കാണ് ഊമക്കത്ത് എത്തിയത്. എറണാകുളം സ്വദേശി ജോൺസന്റെ പേരിലുള്ള കത്ത്‌ രണ്ടുദിവസം മുൻപാണ് ലഭിച്ചത്. തുടർന്ന് കത്ത് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.

പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണി: കത്തെഴുതിയ കൊച്ചി സ്വദേശി അറസ്റ്റിൽ
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ ഭീഷണി; കേരള സന്ദർശനത്തിൽ ആക്രമണമുണ്ടാകുമെന്ന് ഭീഷണിക്കത്ത്

രണ്ട് ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രിക്ക് പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി 2060 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഉച്ചക്ക് രണ്ടുമുതൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ 15000 പേരെയും യുവം പരിപാടിയിൽ 20000 പേരെയുമാണ് പ്രതീക്ഷിക്കുന്നത്.

യുവം പരിപാടിയിൽ പങ്കെടുക്കുന്നവർ മൊബൈൽ ഫോൺ മാത്രമേ കൊണ്ടുവരാൻ പാടുള്ളുവെന്നും സുരക്ഷാ നിർദേശങ്ങളില്‍ ഉണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തും വിവിധ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് അടക്കം സുപ്രധാന ചടങ്ങുകളാണ് നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിലുള്ളത്.

logo
The Fourth
www.thefourthnews.in