കൊച്ചി മെട്രോ: പേട്ട - എസ്എന്‍ ജംഗ്ഷന്‍ പാത നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി മെട്രോ: പേട്ട - എസ്എന്‍ ജംഗ്ഷന്‍ പാത നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

1.8 കിലോമീറ്ററാണ് പുതിയ പാതയുടെ ദൈര്‍ഘ്യം
Updated on
1 min read

കൊച്ചി മെട്രോയുടെ പേട്ട - എസ്എന്‍ ജംഗ്ഷന്‍ പാത ഉദ്ഘാടനം നാളെ. സിയാല്‍ കണ്‍വെന്‍ഷന്‍ സെന്‌ററില്‍ വൈകിട്ട് ആറ് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിക്കും . മുഖ്യമന്ത്രിയും ഗവര്‍ണറും ചടങ്ങില്‍ പങ്കെടുക്കും.

വടക്കേകോട്ട, എസ് എന്‍ ജംഗ്ഷന്‍ എന്നിവയാണ് പുതിയ സ്റ്റേഷനുകള്‍

ജൂണിലാണ് പേട്ട മുതല്‍ എസ്എന്‍ ജംഗ്ഷന്‍ വരെയുള്ള പുതിയ മെട്രോ പാതയില്‍ സര്‍വീസ് തുടങ്ങാന്‍ സുരക്ഷാ കമ്മീഷണറുടെ അന്തിമ അനുമതി ലഭിച്ചത്. കൊച്ചി മെട്രോ സര്‍വീസ് ആരംഭിച്ച് അഞ്ചാം വര്‍ഷത്തിലാണ് പുതിയ റൂട്ടിന് അനുമതിയായത്. 1.8 കിലോമീറ്ററാണ് പുതിയ പാതയുടെ ദൈര്‍ഘ്യം. വടക്കേകോട്ട, എസ് എന്‍ ജംഗ്ഷന്‍ എന്നിവയാണ് പുതിയ സ്റ്റേഷനുകള്‍. മെട്രോയുടെ ഏറ്റവും വലിയ സ്‌റ്റേഷനാണ് വടക്കേക്കോട്ടയിലേത്. പുതിയ റൂട്ടോടെ കൊച്ചി മെട്രോയുടെ ആകെ സ്‌റ്റേഷനുകള്‍ 24 ആകും.

എസ്എന്‍ ജംഗ്ഷന്‍ വരെ പാത നീളുന്നത് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൃപ്പൂണിത്തുറയില്‍ നിന്നുള്ളവര്‍ കൂടി മെട്രോയെ ആശ്രയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ഡിസംബറിനകം പ്രതിദിന യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്.

കെഎംആര്‍എല്ലിന്‌റെ മേല്‍നോട്ടത്തിലാണ് പേട്ട മുതലുള്ള മെട്രോ റൂട്ടിന്‌റെ നിര്‍മാണം നടന്നത്. 453 കോടിയാണ് പുതിയ പാതയുടെ ചെലവ്.

logo
The Fourth
www.thefourthnews.in