"കൂട്ടം' പിരിഞ്ഞു; സീസൺ 2 ആഘോഷമാക്കി ടെക്കികൾ

ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ നടന്ന ഫെസ്റ്റില്‍ നിരവധി പേരാണ് പങ്കാളികളായത്

കോവിഡിന് ശേഷം ടെക്‌നോപാര്‍ക്കിലേക്ക് തിരിച്ചെത്തുന്ന ജീവനക്കാരെ സ്വീകരിക്കാന്‍ സംഘടിപ്പിച്ച കൂട്ടം - സീസണ്‍ 2 ഫെസ്റ്റിന് സമാപനം. ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ നടന്ന ഫെസ്റ്റില്‍ നിരവധി പേരാണ് പങ്കാളികളായത്.

പഴയകാല വിന്റേജ് കാറുകളും ന്യൂ ജെന്‍ സൂപ്പര്‍ കാറുകളും ഉള്‍പ്പെടുത്തിയുള്ള ഓട്ടോ എക്‌സ്‌പോ, ഫ്‌ളീ മാര്‍ക്കറ്റ്, ഫാഷന്‍ ഷോ, ഡാന്‍സ്, ഡി.ജെ, ലൈവ് മ്യൂസിക് തുടങ്ങി ഏറെ കലാപരിപാടികള്‍ ഫെസ്റ്റ് ജനപ്രിയമാക്കി. ഒപ്പം നാടന്‍, അറബിക്, ടര്‍ക്കിഷ് വിഭവങ്ങളുള്‍പ്പെടുത്തിയുള്ള ഫുഡ് ഫെസ്റ്റിവലും പ്രധാന ആകർഷണമായിരുന്നു.

ദ ഫോര്‍ത്ത്, ക്വസ്റ്റ് ഗ്ലോബല്‍, ദീഷ്ണ ഇവന്റ്‌സ്, ട്രിവാന്‍ഡ്രം ഫ്‌ളീ മാര്‍ക്കറ്റ്, ടെക്‌നോപാര്‍ക്ക് ടുഡേ, ട്രിവാന്‍ഡ്രം ലൈഫ്, കാര്‍ബണ്‍ കോപ്പി, റെഡ് എഫ്.എം, ആക്‌സിസ് ഇവന്റ്‌സ്, എന്‍കോര്‍, ടൈഗര്‍ ജിം, ടി പി ബസാര്‍ തുടങ്ങിയവരായിരുന്നു ടെക്‌നോപാര്‍ക്കിനൊപ്പം പരിപാടിയുടെ സംഘാടകര്‍.

Related Stories

No stories found.
logo
The Fourth
www.thefourthnews.in