കോഴിക്കോട് റാഗിങ്ങിന്റെ പേരില്‍ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം; കണ്ണിന് ഗുരുതര പരുക്ക്

കോഴിക്കോട് റാഗിങ്ങിന്റെ പേരില്‍ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം; കണ്ണിന് ഗുരുതര പരുക്ക്

മര്‍ദനത്തില്‍ കണ്ണിന്റെ കാഴ്ചയ്ക്കടക്കം തകരാറ് സംഭവിച്ച മിഥിലാജ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു
Updated on
1 min read

കോഴിക്കോട് എംഇഎസ് കോളേജിലെ വിദ്യാര്‍ഥിക്ക് റാഗിങ്ങിന്റെ പേരില്‍ ക്രൂര മര്‍ദനം. രണ്ടാം വര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ഥി മിഥിലാജിനാണ് മര്‍ദനമേറ്റത്. കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളില്‍ ചിലരാണ് ബുധനാഴ്ച കോളേജ് പരിസരത്ത് വച്ച് മകനെ ക്രൂരമായി മര്‍ദിച്ചതെന്ന് മിഥിലാജിന്റെ പിതാവ് മുഹമ്മദ് 'ദ ഫോര്‍ത്തി'നോട് പറഞ്ഞു. മര്‍ദനത്തില്‍ കണ്ണിന്റെ കാഴ്ചയ്ക്കടക്കം തകരാറ് സംഭവിച്ച മിഥിലാജ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

കണ്ടാലറിയാവുന്ന ആറോളം വിദ്യാര്‍ഥികള്‍ക്കെതിരെ പരാതി

കഴിഞ്ഞ ശനിയാഴ്ച സംഘം മിഥിലാജിന്റെ വസ്ത്രധാരണത്തെയും ഹെയര്‍സ്റ്റൈലിനെയും ചോദ്യം ചോയ്യുകയും മോശമായി സംസാരിക്കുകയും ചെയ്തതായി മുഹമ്മദ് ആരോപിച്ചു. കണ്ടാലറിയാവുന്ന ആറോളം വിദ്യാര്‍ഥികള്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നതെന്നും മര്‍ദിച്ച സംഘത്തില്‍ ഇരുപതോളം വിദ്യാര്‍ഥികളുണ്ടായിരുന്നെന്നും പിതാവ് പറഞ്ഞു.

സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ആറോളം വിദ്യാര്‍ഥികളെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായും മുഹമ്മദ് കൂട്ടിച്ചേർത്തു. സംഭവത്തില്‍ കുന്നമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in