നിപ ലക്ഷണം: കുറ്റ്യാടി, നാദാപുരം മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം

നിപ ലക്ഷണം: കുറ്റ്യാടി, നാദാപുരം മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം

മന്ത്രി മുഹമ്മദ് റിയാസിനാണ് മേഖലയിലെ ഏകോപന ചുമതല
Updated on
1 min read

കോഴിക്കോട് നിപ സംശയത്തോടെ രണ്ടുമരണം സ്ഥിരീകരിച്ചതോടെ രോഗ ലക്ഷണങ്ങളുള്ളവരുടെ സമ്പർക്കമേഖലയിൽ പ്രത്യേക ജാഗ്രതാ നിർദേശം. കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിൽ ഉൾപ്പെട്ട 15 കിലോമീറ്റർ ചുറ്റളവിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. മന്ത്രി മുഹമ്മദ് റിയാസിനാണ് മേഖലയിലെ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പരിശോധനാഫലം വന്നതിന് ശേഷമെ നിപ പ്രോട്ടോക്കോളിലേക്ക് മാറുന്നതിൽ തീരുമാനമെടുക്കൂ.

നിപ ലക്ഷണം: കുറ്റ്യാടി, നാദാപുരം മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം
നിപ സംശയം: പരിശോധനാഫലം ഇന്ന് ഉച്ചയോടെ, സമ്പർക്കപട്ടിക തയ്യാറാക്കുന്നു; കോഴിക്കോട് ജില്ലയിൽ ആരോഗ്യ ജാഗ്രത

സ്വകാര്യ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് മരണങ്ങളിലും നിപ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. സമ്പർക്കത്തിലുള്ള ഒരാളും ഇന്നലെ വൈറസ് ബാധ ലക്ഷണങ്ങളോടെ മരിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയ നാലുപേർ സമാന ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. ഇതിൽ ഒൻപത് വയസുള്ള കുട്ടിയുടെ നില ഗുരുതരമാണ്.

നിപ ലക്ഷണം: കുറ്റ്യാടി, നാദാപുരം മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം
നിപ സംശയം: ഇന്നലെയും വൈറസ് ബാധ ലക്ഷണങ്ങളോടെ ഒരു മരണം; അടിയന്തര നടപടിക്ക് നിർദേശം നൽകിയെന്ന് ആരോഗ്യമന്ത്രി

രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മാസ്കും സാനിറ്ററൈസറും ഉൾപ്പടെയുള്ളവ ഉപയോഗിക്കാൻ ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക നിർദേശം നൽകി. ആശുപത്രിയിലെത്തുന്നവരും മാസ്ക് ധരിക്കണമെന്നാണ് നിർദേശം.

ജില്ലയിൽ നിപ സംശയത്തെ തുടർന്ന് അടിയന്തര നടപടിക്ക് നിർദേശം നൽകിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സാമ്പിളുകൾ പരിശോധയ്ക്ക് അയച്ചതിന്റെ ഫലം ഇന്ന് വൈകിട്ടോടെ ലഭിച്ചേക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

മന്ത്രി പി എ മുഹമ്മദ് റിയാസ്, നാദാപുരം, കുറ്റ്യാടി എംഎൽഎമാർ, സമീപപ്രദേശങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുക്കുന്ന അവലോകനയോഗം ഉച്ചയ്ക്ക് 2.30ന് കുറ്റ്യാടി റസ്റ്റ് ഹൗസിൽ ചേരും.

logo
The Fourth
www.thefourthnews.in