1992 മുതല്‍ കടലാമകളുടെ സംരക്ഷണത്തിലൂടെ ലോകത്തിന് മാതൃക കാണിച്ച കോഴിക്കോട് പയ്യോളി കൊളാവി തീരത്തെ, കടലാമകള്‍ കൈവിടുന്നു. അറുപത്തിയഞ്ചോളം കടലാമകള്‍ വരെ മുട്ടയിടാനെത്തിയ കൊളാവി തീരത്ത് ഈ സീസണ്‍ അവസാനിക്കുമ്പോള്‍ ഒരു കടലാമ മാത്രമാണ് മുട്ടയിടാനെത്തിയത്. അശാസ്ത്രീയ പുലിമുട്ട് നിര്‍മാണവും കടല്‍ ഭിത്തി നിര്‍മാണവും മൂലം തീരം ഇല്ലാതായതാണ് കടലാമകളുടെ വരവ് കുറയാന്‍ കാരണമെന്ന് തീരം പ്രകൃതിസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നു.