വിക്ടർ ഡി. സാബാ
വിക്ടർ ഡി. സാബാ

കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്; ഘാന സ്വദേശിയെ ബെംഗളൂരുവിലെത്തി പിടികൂടി നടക്കാവ് പോലീസ്

രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തോക്ക് ചൂണ്ടിയാണ് കീഴ്‌പ്പെടുത്തിയത്
Updated on
1 min read

കേരളത്തിലേക്ക് എംഡിഎംഎ, എല്‍എസ്ഡി തുടങ്ങിയ മാരക സിന്തറ്റിക്ക് മയക്കുമരുന്നുകള്‍ എത്തിക്കുന്ന സംഘത്തിലെ സുപ്രധാന കണ്ണി പിടിയില്‍. ഘാന പൗരനായ വിക്ടര്‍ ഡി സാബാ എന്നയാളെയാണ് ബെംഗളൂരുവില്‍ വെച്ച് 150 ഗ്രാം എംഡിഎംഎയുമായി നടക്കാവ് പോലീസ് പിടികൂടിയത്. ഡിസംബര്‍ 21 നാണ് നടക്കാപ് പോലീസ് ഇന്‍സ്‌പെക്ടര്‍ ജിജീഷ് പികെയുടെ സംഘം ബെംഗളൂരുവിലെ ശ്യാമരാജ്പുരത്തു നിന്നാണ് പിടികൂടിയത്.

ഘാന പൗരനായ വിക്ടര്‍ ഡി സാബാ എന്നയാളെയാണ് ബെംഗളൂരുവില്‍ വെച്ച് 150 ഗ്രാം എംഡിഎംഎയുമായി നടക്കാവ് പോലീസ് പിടികൂടിയത്

എംഡിഎംഎ വാങ്ങാനെന്ന വ്യാജേന വേഷം മാറി മയക്ക് മരുന്ന് മാഫിയ സംഘത്തിന്റെ താവളത്തിലെത്തിയ അഞ്ചംഗ അന്വേഷണ സംഘം അതി സാഹസിക നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തോക്ക് ചൂണ്ടിയാണ് കീഴ്‌പ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന മയക്ക് മരുന്നും ഇയാളുടെ കൈവശം ഉണ്ടായിരുന്നു.

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാൻ്റിൽ വെച്ച് നവംബർ 28 ആം തീയതി 58 ഗ്രാം എംഡിഎംഎ പിടിച്ച സംഭവത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. നടക്കാവ് ഇൻസ്പെക്ടറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരികരിച്ച് തമിഴ്നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ ദിവസങ്ങളോളം അന്വേഷണം നടത്തിയിട്ടാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ 3 പ്രതികളാണ് ആഫ്രിക്കക്കാരനിൽ നിന്നും എംഡിഎംഎ മൊത്തമായി വാങ്ങി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ റെയിൽവേ ജീവനക്കാരനായ മുഹമ്മദ് റാഷിദ് കെ എന്നയാളെ പാലക്കാട് വെച്ചും, ഒളവണ്ണ സ്വദേശി അദിനാനെ എറണാകുളത്ത് നിന്ന് ഹൈദ്രബാദിലേക്ക് ടൂറിസ്റ്റ് ബസ്സിൽ രക്ഷപ്പെടുന്നതിനിടെ വഴിയിൽ വെച്ചും തന്ത്രപരമായ നീക്കത്തിലൂടെ ബസ്സ് തടഞ്ഞ് നിറുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ക്രിസ്മസ്സ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ലക്ഷ്യം വച്ച് വ്യാപകമായ തോതില്‍ മാരക മയക്കുമരുന്നുകള്‍ എത്തുന്നു വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു അന്വേഷണം. നവംബര്‍ 28 ന് കോഴിക്കോട് ബസ്സ് സ്റ്റാന്റില്‍ 58 ഗ്രാം എംഡിഎംഎ പിടിച്ച സംഭവത്തിലെ അന്വേഷണമാണ് ആഫ്രിക്കന്‍ സ്വദേശിയിലെത്തിയത്. മയക്കുരുന്നിന്റെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ കോഴിക്കോട് സ്വദേശികളായ 3 പ്രതികളില്‍ എത്തുകയായിരുന്നു. ആഫ്രിക്കക്കാരനില്‍ നിന്നും എംഡിഎംഎ മൊത്തമായി വാങ്ങി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നു എന്നായിരുന്നു വിവരം.

ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ ജീവനക്കാരനായ മുഹമ്മദ് റാഷിദ് കെ എന്നയാളെ പാലക്കാട് വെച്ചും, ഒളവണ്ണ സ്വദേശി അദിനാനെ എറണാകുളത്ത് നിന്ന് ഹൈദ്രബാദിലേക്ക് ടൂറിസ്റ്റ് ബസില്‍ നിന്നും പിടികൂടുകയും ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്ത പ്രതികളെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര മയക്ക് മരുന്ന് വ്യാപാരത്തിലെ കണ്ണിയെ പറ്റി വിവരം ലഭിക്കുന്നത്.

logo
The Fourth
www.thefourthnews.in