സ്ഥാനാർഥിത്വം പാർട്ടി തീരുമാനിക്കും; വിവാദങ്ങൾ അവസാനിപ്പിക്കാൻ കെപിസിസിയിൽ ധാരണ

സ്ഥാനാർഥിത്വം പാർട്ടി തീരുമാനിക്കും; വിവാദങ്ങൾ അവസാനിപ്പിക്കാൻ കെപിസിസിയിൽ ധാരണ

പാർട്ടിയിൽ ഒറ്റ സ്വരമേ പാടുള്ളു എന്ന് എ കെ ആന്റണി
Updated on
1 min read

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കാൻ കെപിസിസി നിർവാഹക സമിതിയിൽ ധാരണ. പാർലമെന്റ് തിരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ട് നീങ്ങാൻ എ കെ ആന്റണി യോഗത്തിൽ നിർദേശം നൽകി. പാർട്ടിയിൽ ഒറ്റ സ്വരമേ പാടുള്ളു എന്നും ആന്റണി യോഗത്തിൽ അഭിപ്രായപ്പെട്ടു. എ കെ ആന്റണിയുടെ നിർദേശത്തിന് നിർവാഹക സമിതിയിൽ പൂർണ്ണ പിന്തുണയാണ് ലഭിച്ചത്. തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം തീരുമാനിക്കുന്നത് പാർട്ടിയാണെന്ന് കെ സുധാകരൻ യോഗത്തിൽ പറഞ്ഞു.

പാർട്ടിയിൽ ഒറ്റ സ്വരമേ പാടുള്ളു എന്ന എ കെ ആന്റണിയുടെ നിർദേശത്തിന് നിർവാഹക സമിതിയിൽ പൂർണ്ണ പിന്തുണ

നേതാക്കളുടെ സ്വയം പ്രഖ്യാപിത തീരുമാനങ്ങളെ രൂക്ഷമായ ഭാഷയിലാണ് സുധാകരൻ വിമർശിച്ചതെന്നാണ് സൂചന. എം പിമാർക്ക് മടുത്തെങ്കിൽ മാറിനിൽക്കണമെന്ന സമാന നിലപാടാണ് എംഎം ഹസനും എടുത്തത്. സംഘടനയുടെ ചട്ടക്കൂട് എല്ലാവർക്കും ബാധകമാകണമെന്നും യോഗത്തിൽ നിർദേശം ഉയർന്നു. 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നിർവാഹ സമിതി തത്വത്തിൽ ധാരണയായിട്ടുണ്ട്. കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ഉന്നയിക്കപ്പെട്ടെങ്കിലും കാര്യമായ ചർച്ചയായില്ല.

സ്ഥാനാർഥിത്വം പാർട്ടി തീരുമാനിക്കും; വിവാദങ്ങൾ അവസാനിപ്പിക്കാൻ കെപിസിസിയിൽ ധാരണ
പിന്തുണ ഉറപ്പിക്കാന്‍ ശശി തരൂരിന്റെ യാത്രകള്‍; മലബാറില്‍ മുസ്ലീം സമുദായ നേതാക്കളെ കാണും

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന ശശി തരൂർ അടക്കമുള്ള കേരളത്തിലെ എംപിമാരുടെ കഴിഞ്ഞദിവസത്തെ പ്രതികരണത്തെ രൂക്ഷമായി വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ രംഗത്തുവന്നിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന പ്രതികരണം ഉചിതമായില്ല. സ്ഥാനാർഥിത്വം തീരുമാനിക്കാൻ മാനദണ്ഡങ്ങൾ ഉണ്ട്. അവ പരിശോധിച്ച് ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കെപിസിസി നേതൃയോഗത്തിൽ പങ്കെടുക്കാൻ ഇന്ദിരാഭവനിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

logo
The Fourth
www.thefourthnews.in