പുല്‍പ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ്: കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാം അറസ്റ്റില്‍

പുല്‍പ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ്: കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാം അറസ്റ്റില്‍

വായ്പാ തട്ടിപ്പിനെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് അറസ്റ്റ്
Updated on
1 min read

പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും ബാങ്കിന്റെ മുന്‍ പ്രസിഡന്റുമായ കെ കെ എബ്രഹാം അറസ്റ്റില്‍. വായ്പാ തട്ടിപ്പിനെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് അറസ്റ്റ്. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എബ്രഹാമിനെ രാത്രി പത്തരയോടെ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ബാങ്ക് സെക്രട്ടറിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് കോടതി റിമാന്റ് ചെയ്തിരുന്നു.

പുല്‍പ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ്: കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാം അറസ്റ്റില്‍
പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ്: കെപിസിസി ജനറൽ സെക്രട്ടറി കെ കെ എബ്രഹാം കസ്റ്റഡിയിൽ

വായ്പ്പാ തട്ടിപ്പിനെത്തുടര്‍ന്ന് കര്‍ഷകന്‍ രാജേന്ദ്രന്‍ ആത്മഹത്യ ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കര്‍ഷകന്റെ മൃതദേഹവുമായി പ്രദേശവാസികള്‍ എബ്രഹാമിന്റെ വീട്ടില്‍ മാര്‍ച്ച് നടത്താനിരിക്കെയാണ് ഇയാളെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തത്. എബ്രഹാം ബാങ്ക് പ്രസിഡന്റ് ആയിരുന്ന സമയത്തായിരുന്നു വായ്പ തട്ടിപ്പ് നടന്നത്. സ്ഥലം ഈടുവച്ച് വായ്പ എടുത്ത കര്‍ഷകര്‍ അറിയാതെ അവരുടെ പേരില്‍ വ്യാജ ഒപ്പിട്ട് ലക്ഷങ്ങള്‍ തട്ടുകയായിരുന്നു. 75,000 രൂപ വായ്പയെടുത്ത രാജേന്ദ്രന്റെ പേരില്‍ തട്ടിപ്പ് സംഘം 25 ലക്ഷം രൂപ കരസ്ഥമാക്കി. പലിശയടക്കം 40 ലക്ഷത്തോളം കടബാധ്യതയായതിന് പിന്നാലെയാണ് രാജേന്ദ്രന്റെ ആത്മഹത്യ.

75,000 രൂപ വായ്പയെടുത്ത രാജേന്ദ്രന്റെ പേരില്‍ തട്ടിപ്പ് സംഘം 25 ലക്ഷം രൂപ കരസ്ഥമാക്കി

സംഭവത്തില്‍ ആരോപണവുമയി മുന്‍ ഭരണസമിതി വൈസ് പ്രസിഡന്റ് ടി എസ് കുര്യന്‍ രംഗത്തെത്തിയിരുന്നു. തന്റെ വ്യാജ ഒപ്പിട്ടാണ് രാജേന്ദ്രന്‍ നായരുടെ പേരില്‍ വായ്പയെടുത്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ചെമ്പകമൂല സ്വദേശിയായ രാജേന്ദ്രന്‍ നായരെ കഴിഞ്ഞ ദിവസമാണ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

logo
The Fourth
www.thefourthnews.in