കെ സുധാകരന്‍
കെ സുധാകരന്‍

കെപിസിസി അധ്യക്ഷ പദവിയില്‍ ആത്മസംതൃപ്തിയില്ല; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനങ്ങളില്‍നിന്ന് അകലുന്നെന്ന് കെ സുധാകരന്‍

വിദൂര ഭാവിയില്‍ പോലും കേരളത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് സിപിഎം സഖ്യത്തിന് സാധ്യതയില്ലെന്നും അദ്ദേഹം അറിയിച്ചു
Updated on
2 min read

കെ പി സി സി അധ്യക്ഷന്‍ എന്ന നിലയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ ആത്മ സംതൃപ്തിയില്ലെന്ന് തുറന്ന് പറഞ്ഞ് കെ സുധാകരന്‍ എംപി. വയനാട്ടില്‍ നടക്കുന്ന കെപിസിസി ലീഡേഴ്സ് മീറ്റില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് എതിരെ തുറന്നടിച്ചതിന് പിന്നാലെയാണ് കെ സുധാകരന്റെ പ്രതികരണം. തന്റെ 75 പിറന്നാള്‍ ദിനത്തിനോടനുബന്ധിച്ച് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസ്ഥയെ കുറിച്ചും, തന്റെ പ്രതീക്ഷകളെ കുറിച്ചും സുധാകരന്‍ തുറന്നു പറയുന്നത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനങ്ങളില്‍ നിന്ന് അകലുന്നതാണ് പാര്‍ട്ടി നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന് എന്നും കെ സുധാകരന്‍ തുറന്നു പറയുന്നു. ജനങ്ങളെ സഹായിക്കാനും പ്രശ്‌നങ്ങളില്‍ ഇടപെടാനും പ്രവര്‍ത്തകരെത്തുന്നില്ല. കെപിസിസി അധ്യക്ഷസ്ഥാനത്ത് എത്തുമ്പോള്‍ പല പദ്ധതികളും മനസിലുണ്ടായിരുന്നു. എന്നാല്‍ അവയൊന്നും നടപ്പാക്കാന്‍ കഴിഞ്ഞില്ല. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ ലീഡേഴ്‌സ് മീറ്റ് അംഗീകരിച്ചിട്ടുണ്ടെന്നും സുധാകരന്‍ കൂട്ടി ചേര്‍ത്തു.

ക്രമ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ ഒരിക്കലും സിപിഎമ്മിനു സാധിക്കില്ലെന്നും അവരോട് സന്ധിചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി

കെപിസിസി അധ്യക്ഷപദവി ആഗ്രഹിച്ച് വ്യക്തിയല്ല. എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷ പദവിയില്‍ ഇരുന്ന കാലത്ത് ആ പദവി ആഗ്രഹിച്ചിരുന്നു. പാര്‍ട്ടിയെ നയിച്ച് ഉജ്ജ്വല വിജയത്തില്‍ എത്തിക്കണം എന്നായിരുന്നു ആഗ്രഹം. അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത് എന്നും കെ സുധാകന്‍ തുറന്നു പറയുന്നു. വിദൂര ഭാവിയില്‍ പോലും കേരളത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് സിപിഎം സഖ്യത്തിന് സാധ്യതയില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കുന്നു. ദേശീയ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പിലും ബിജെപി തന്നെയാണു കോണ്‍ഗ്രസിന്റെ മുഖ്യ ശത്രു. ദേശീയ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പിലും ബിജെപി തന്നെയാണു കോണ്‍ഗ്രസിന്റെ മുഖ്യ ശത്രുവെന്നും പിണറായിയുടെ പത്തിരട്ടിയാണ് മോദി. എന്നാല്‍ അക്രമ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ ഒരിക്കലും തയ്യാറാകാത്ത സിപിഎമ്മിനോട് സന്ധിചെയ്യാനാകില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സിപിഎമ്മിന്റെ നേതാക്കളുമായി സൗഹൃദത്തിന് താത്പര്യമില്ലെന്നും സുധാകരന്‍ വ്യക്തമാക്കുന്നു.

കെ സുധാകരന്‍
എതിരാളികൾ മനസിൽ കണ്ടത് മാനത്ത് കണ്ട കെ സുധാകരൻ

കേരളത്തിലെ പ്രമുഖ സിപിഎം നേതാക്കളെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും കെ സുധാകരന്‍ പങ്കുവയ്ക്കുന്നുണ്ട്. ഇപി ജയരാജന്‍ രാഷ്ട്രീയ ശത്രുത പരസ്യമായി കാണിക്കാത്ത് നേതാവാണ്. എം വി ഗോവിന്ദന്‍ അഴിമതി തീരെയില്ലാത്ത നേതാവും. ഈ അഭിപ്രായങ്ങളായിരുന്നു മുന്‍പ് തനിക്ക് പിണറായി വിജയനെ കുറിച്ചുണ്ടായിരുന്നതെന്നും പക്ഷേ ഇപ്പോഴത്തെ സ്ഥിതി അതല്ലെന്നും സുധാകരന്‍ കൂട്ടി ചേര്‍ത്തു.

കെ സുധാകരന്‍
എഐ ക്യാമറ, കെ ഫോണ്‍: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയിലേക്ക്

വരുന്ന ലോക്സഭാ തിരഞ്ഞുപ്പില്‍ മത്സരിക്കില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി. എന്നാല്‍ മറ്റ് സിറ്റിങ് എം പി മാരെല്ലാം മത്സരിക്കും. മുന്നണി സംവിധാനത്തില്‍ യുഡിഎഫിലെ ഘടക കക്ഷികളുമായി അഭിപ്രായ വ്യത്യാസങ്ങളില്ല. മുസ്ലീം ലീഗും മറ്റ് ഘടക കക്ഷികളുമായി കോണ്‍ഗ്രസ് നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. ഒരു ഘടക കക്ഷിയും മുന്നണി വിടുന്ന സാഹചര്യം ഉണ്ടാകില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കുന്നു.

കെ സുധാകരന്‍
കെ സുധാകരനെതിരെ പടയൊരുക്കം; കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് എംപിമാർ ഖാർഗെയെ കണ്ടു

ഒരു രാഷ്ട്രീയ പാര്‍ട്ടിക്കു താങ്ങാവുന്നതിലുമധികം സമരങ്ങളാണ് കോണ്‍ഗ്രസ് കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് നടത്തിയത്. അതെല്ലാം ജനാധിപത്യ ബോധ്യമില്ലാത്ത സര്‍ക്കാരിനു മുന്നിലായിരുന്നു. ഇതാണ് സമരങ്ങള്‍ക്ക് ഫലപ്രാപ്തി ലഭിക്കാതിരിക്കാനുള്ള പ്രധാന കാരണം. സമരങ്ങളെല്ലാം ജനശ്രദ്ധ നേടിയിരുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു.

ശശി തരൂരിന് ദേശീയ രാഷ്ട്രീയത്തിലോ സംസ്ഥാന രാഷ്ട്രീയത്തിലാണോ സജീവമാകേണ്ടതെന്ന ചോദ്യത്തിന് അത് അദ്ദേഹത്തിന്റെ തീരുമാനമാണെമന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ മറുപടി. അതിനനുസരിച്ച് പാര്‍ട്ടി ഉള്‍ക്കൊള്ളുമെന്നാണ് തന്റെ വിശ്വാസമെന്നും സകല കലാ വല്ലഭനാണ് അദ്ദേഹമെന്നും എവിടെയും പ്രവര്‍ത്തിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നുമായിരുന്നു മറുപടി.

logo
The Fourth
www.thefourthnews.in