ലോഡ്ഷെഡിങ് ഒഴിവാക്കാൻ
രാത്രി 7 മുതൽ 11 വരെ വൈദ്യുതി കുറച്ച് ഉപയോഗിക്കണം:കെഎസ്ഇബി

ലോഡ്ഷെഡിങ് ഒഴിവാക്കാൻ രാത്രി 7 മുതൽ 11 വരെ വൈദ്യുതി കുറച്ച് ഉപയോഗിക്കണം:കെഎസ്ഇബി

മഴക്കുറവുമൂലം ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിന് വെള്ളം ലഭ്യമല്ലെന്നും കെഎസ്ഇബി
Updated on
1 min read

സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിന് രാത്രി 7 മണി മുതൽ 11 വരെ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി. സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയിൽ വൻ കുറവാണുള്ളത്. അതിനാൽ സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇത് ഒഴിവാക്കാനായി അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കാൻ ഉപഭോക്താക്കൾ തയ്യാറാകണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.

ലോഡ്ഷെഡിങ് ഒഴിവാക്കാൻ
രാത്രി 7 മുതൽ 11 വരെ വൈദ്യുതി കുറച്ച് ഉപയോഗിക്കണം:കെഎസ്ഇബി
കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിൽ പുതുപ്പള്ളിയിലെ വോട്ടർമാർക്ക് അതൃപ്തി, പഞ്ചായത്ത് ഭരണം കൊള്ളാം

മഴക്കുറവുമൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിന് വെള്ളം ലഭ്യമല്ല. രാജ്യമൊട്ടാകെ വൈദ്യുതാവശ്യകത ഉയരുന്നു, വൈദ്യുതി ക്ഷാമവും അനുഭവപ്പെടുന്നു. സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ ഉണ്ടായിട്ടുള്ള കുറവ് കണക്കിലെടുത്ത് വൈദ്യുതി നിയന്ത്രണം എർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കണം. ഇതിനായാണ് വൈകുന്നേരം 7 മണി മുതൽ രാത്രി 11മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാൻ ഉപഭോക്താക്കളോട് അഭ്യർഥിക്കുന്നതെന്ന് കെഎസ്ഇബി പ്രസ്താവനയിൽ പറയുന്നു.

ലോഡ്ഷെഡിങ് ഒഴിവാക്കാൻ
രാത്രി 7 മുതൽ 11 വരെ വൈദ്യുതി കുറച്ച് ഉപയോഗിക്കണം:കെഎസ്ഇബി
ആദിത്യ-എൽ 1ന് പിന്നാലെ എസ്എസ്എൽവി - ഡി3യും പിഎസ്എൽവിയും; സ്വപ്നപദ്ധതികളുമായി ഐഎസ്ആർഒ

നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകുന്നേരം 6 മണി മുതൽ രാത്രി 11വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കാൻ ഉപഭോക്താക്കൾ തയ്യാറാകണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.

logo
The Fourth
www.thefourthnews.in