വിരമിക്കൽ പ്രായം ഉയർത്താൻ കെഎസ്ഐഡിസി; വ്യവസായ വകുപ്പിന് ശുപാർശ

വിരമിക്കൽ പ്രായം ഉയർത്താൻ കെഎസ്ഐഡിസി; വ്യവസായ വകുപ്പിന് ശുപാർശ

വിരമിക്കൽ പ്രായം 58 വയസ്സിൽ നിന്ന് 60 ആക്കി ഉയര്‍ത്താനാണ് ശുപാർശ
Updated on
1 min read

ജീവനക്കാരുടെ വിരമിക്കൽ പ്രായം 58 വയസ്സിൽ നിന്ന് 60 ആക്കാന്‍ സർക്കാരിന് ശുപാർശ നൽകി വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ (KSIDC). നിലവിൽ കെഎസ്ഐഡിസിയിൽ 40 സ്ഥിരം ജീവനക്കാരാണുള്ളത്. പെൻഷൻ പ്രായം വർധിപ്പിച്ചാൽ താത്കാലിക ജീവനക്കാർക്ക് ഉൾപ്പെടെ ഈ ഇളവ് ബാധകമാകും. സർക്കാറിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നതിനാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

നേരത്ത സപ്ലൈകോ ജീവനക്കാരനായ നസറുദ്ദീൻ ടി, കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് ജീവക്കാരനായ ഡോക്ടർ ജോസ് ജെയിംസ് എന്നിവർ വിരമിക്കൽ പ്രായം അറുപതാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്മേൽ കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. സംസ്ഥാനത്തെ പൊതുമേഖലാ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസായി ഏകീകരിക്കാൻ മന്ത്രിസഭായോഗം നേരത്തെ തീരുമാനിച്ചിരുന്നു. എല്ലാ സ്ഥാപനങ്ങളിലും പ്രായം 60 ആയി ഏകീകരിക്കണമെന്ന വിദഗ്ധ സമിതി ശുപാർശ ശരിവച്ചായിരുന്നു സർക്കാർ ഉത്തരവ്.

എന്നാൽ സിപിഎം നേതൃത്വത്തിന്റെ എതിർപ്പും യുവജന സംഘടനകളുടെ ഉൾപ്പെടെ പ്രതിഷേധത്തെ തുടർന്ന് സർക്കാർ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. നിലവിൽ 56, 58, 60 എന്നിങ്ങനെ പലതരത്തിലാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കൽ പ്രായം.

logo
The Fourth
www.thefourthnews.in