പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം ; ഡ്രൈവർമാർ ഉൾപ്പെടെ
മൂന്ന് പേരുടെ നില ഗുരുതരം

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം ; ഡ്രൈവർമാർ ഉൾപ്പെടെ മൂന്ന് പേരുടെ നില ഗുരുതരം

കാറും ബസും അമിത വേഗത്തിലായിരുന്നവെന്ന് നാട്ടുകാര്‍
Updated on
1 min read

പത്തനംതിട്ട കെഴവള്ളൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജയകുമാര്‍ (50), കാര്‍ ഡ്രൈവര്‍ ബംഗാള്‍ സ്വദേശി ജോറോം ചൗദരി (39) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 17 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

കെഴവള്ളൂര്‍ ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപം ഉച്ചക്ക് 1.45നാണ് അപകടമുണ്ടായത്. പളളിയുടെ മുന്‍ഭാഗത്തെ വളവില്‍ വെച്ച് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച ബസ് എതിർഭാഗത്ത് നിന്ന് വന്ന കാറില്‍ ഇടിക്കുകയായിരുന്നു.

കാറിലിടിച്ച് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ കമാനം പൂര്‍ണ്ണമായി തകര്‍ന്ന് ബസ്സിന്റെ മുകളിലേക്ക് വീണു. ബസില്‍ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന കാര്യത്തില്‍ വ്യക്തതയില്ല. തിരുവനന്തപുരത്തേക്ക് പോയ ബസ് ആണ് അപകടത്തില്‍പെട്ടത്. കാറും ബസും അമിത വേഗത്തിലായിരുന്നവെന്ന് നാട്ടുകാര്‍ പറയുന്നു.

logo
The Fourth
www.thefourthnews.in