തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു; ഒഴിവായത് വലിയ അപകടം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു; ഒഴിവായത് വലിയ അപകടം

ബ്രേക്ക്ഡൗണായ ബസ്സില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കിയിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി
Updated on
1 min read

തിരുവനന്തപുരം ചെമ്പകമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ഓർഡിനറി ബസിനാണ് തീ പിടിച്ചത്.

ചെമ്പകമംഗലം ജംഗ്ഷനിൽ എത്തിയപ്പോൾ ബസ്സ് ബ്രേക്ഡൗൺ ആയിരുന്നു. തുടർന്ന് ഡ്രൈവർ പുറത്തിറങ്ങി പരിശോധന നടത്തി. ഈസമയം ബസ്സിന് അടിയിൽ നിന്ന് പുക ഉയരുന്നത് സമീപമുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഇവർ ഇടപെട്ട് യാത്രക്കാരെ പുറത്തിറക്കി. കനത്ത പുക ഉയർന്നതിന് പിന്നാലെ ബസ് ആളിക്കത്തുകയായിരുന്നു.

ആറ്റിങ്ങിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിശമന സേന സംഘം എത്തിയാണ് തീ പൂർണമായും അണച്ചത്. അപകടത്തിൽ ബസ്സിന്റെ ഉള്‍വശം പൂർണ്ണമായും കത്തിനശിച്ചു.

logo
The Fourth
www.thefourthnews.in