കെഎസ്ആർടിസി: കട്ടപ്പുറത്ത് ആയിരത്തിലധികം ബസുകൾ, മാസം 16 ഡ്യൂട്ടി പോലും ചെയ്യാത്ത 1243 പേർ; തുറന്നടിച്ച് ബിജു പ്രഭാകർ
കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകള്‍ക്ക് പിന്തിരിപ്പന്‍ നിലപാടാണെന്ന് സിഎംഡി ബിജു പ്രഭാകര്‍. പ്രതിസന്ധിയില്‍ തുടരുന്ന കെഎസ്ആര്‍ടിസിയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നത് ഒരു വിഭാഗം തൊഴിലാളികളുടെ ഇടപെടലാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ ആയിരുന്നു ബിജു പ്രഭാകര്‍ യൂണിയനുകള്‍ക്ക് എതിരെ ആക്ഷേപങ്ങള്‍ ആവര്‍ത്തിച്ചത്.
കെഎസ്ആര്‍ടിസിയെ നവീകരിക്കാനുള്ള പദ്ധതികളെ സര്‍വീസ് സംഘടനകള്‍ എതിര്‍ക്കുകയാണ്. ഇന്ന് കെഎസ്ആര്‍ടിസിയുടെ 1180ഓളം വാഹനങ്ങള്‍ കട്ടപ്പുറത്താണെന്നും 1243 പേര്‍ പ്രതിമാസം 16 ഡ്യൂട്ടി പോലും ചെയ്യുന്നില്ല. മാഹിയില്‍ നിന്ന് മദ്യവും നാഗര്‍കോവിലില്‍ നിന്ന് അരിയും കടത്തുന്ന ജീവനക്കാരും കെഎസ്ആര്‍ടിസിയില്‍ ഉണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസുകള്‍ക്ക് എതിരായ ആക്ഷേപങ്ങള്‍ തള്ളിയ ബിജു പ്രഭാകര്‍ സ്വിഫ്റ്റിന്റെ വരുമാനം കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലേക്കാണ് പോകുന്നതെന്നും വിശദീകരിച്ചു. കൃത്യമായി ജോലി ചെയ്യാത്തവരാണ് സ്വിഫ്റ്റിനെതിരെ കുപ്രചരണങ്ങള്‍ നടത്തുന്നത്. സ്വിഫ്റ്റ് കെഎസ്ആര്‍ടിസിയുടെ അന്തകന്‍ എന്ന നിലയിലുള്ള പല തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. കെഎസ്ആര്‍ടിസിയുടെ ലാഭകരമായ റൂട്ടുകളാണ് സ്വിഫ്റ്റിന് നല്‍കിയതെന്ന ആരോപണങ്ങള്‍ പൊള്ളയാണ്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ലഭിക്കുന്ന വേതനത്തിന്‍റെ 40ശതമാനം മാത്രമാണ് സ്വിഫ്റ്റിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നതെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
മാഹിയില് നിന്നും മദ്യം കടത്തുന്നവനും നാഗര്‍കോവിലില്‍ നിന്ന് അരി കടത്തുന്നവനും സ്വന്തമായി കൊറിയര്‍ സര്‍വീസ് നടത്തുന്ന ഡ്രൈവര്‍മാര്‍ക്കും സ്വിഫ്റ്റിന്റെ വരവില്‍ അസ്വസ്ഥതയുണ്ടാകും
സ്വിഫ്റ്റ് വന്നതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നവര്‍ ആരൊക്കെയെന്ന് തനിക്ക് അറിയാം. താന്‍ കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നുവെന്ന വാദങ്ങള്‍ തെറ്റാണ്. പലതവണ മദ്യപിച്ച് പിടിക്കപ്പെട്ട ജീവനക്കാരെയാണ് താന്‍ പിരിച്ചുവിട്ടത്. മാഹിയില് നിന്നും മദ്യം കടത്തുന്നവനും നാഗര്‍കോവിലില്‍ നിന്ന് അരി കടത്തുന്നവനും സ്വന്തമായി കൊറിയര്‍ സര്‍വീസ് നടത്തുന്ന ഡ്രൈവര്‍മാര്‍ക്കും സ്വിഫ്റ്റിന്റെ വരവില്‍ അസ്വസ്ഥതയുണ്ടാകുമെന്നും ബിജു പ്രഭാകര്‍ തുറന്നടിച്ചു.
കെഎസ്ആര്‍ടിസിയെ കരകയറ്റാനാണ് സ്വിഫ്റ്റിനെ അവതരിപ്പിച്ചത്. സ്വിഫ്റ്റിന് സ്വന്തമായി റൂട്ട് പെര്‍മിറ്റുകള്‍ ഇല്ലെന്നും കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള പെര്‍മിറ്റുകള്‍ ഉപയോഗിച്ചാണ് സ്വിഫ്റ്റ് സര്‍വീസ് നടത്തുന്നത്. എംപാനല്‍ ജിവനക്കാരെ നിയമിക്കാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും ഓപ്പണ്‍ റിക്രൂട്ട്‌മെന്റ് മാത്രമേ പാടുള്ളൂ എന്ന കോടതി നിര്‍ദ്ദേശം തിരിച്ചടിയായി. മാധ്യമങ്ങളെ കൂട്ടുപിടിച്ച് ചിലര്‍ സ്വിഫ്റ്റിനെതിരെ പ്രവര്‍ത്തിക്കുന്നുവെന്നും ബിജു പ്രഭാകര്‍ കുറ്റപ്പെടുത്തി.