കാട്ടാക്കട ഡിപ്പോയിലെ മര്‍ദന ദൃശ്യങ്ങള്‍
കാട്ടാക്കട ഡിപ്പോയിലെ മര്‍ദന ദൃശ്യങ്ങള്‍

പിതാവിനും മകള്‍ക്കും നേരെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ കയ്യേറ്റം; ഇടപെട്ട് ഹൈക്കോടതി, അഞ്ച് പേര്‍ക്കെതിരെ കേസ്

മകളുടെ യാത്രാ സൗജന്യത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് പിതാവിനെ മര്‍ദിക്കുന്നതിലേക്ക് നയിച്ചത്.
Updated on
1 min read

വിദ്യാര്‍ത്ഥിനിയുടെ യാത്രാ സൗജന്യത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മകള്‍ക്ക് മുന്നില്‍ വച്ച് പിതാവിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് റിപ്പോര്‍ട്ട് തേടിയത്.

വിഷയത്തില്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് ഗതാഗത മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെയാണ് ഹൈക്കോടതി ഇടപെടല്‍. തിരുവനന്തപുരം കാട്ടാക്കടയിലായിരുന്നു മകളുടെ വച്ച് പൂവച്ചല്‍ പഞ്ചായത്ത് ജീവനക്കാരനായ പ്രേമനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ചത്.

പൂവച്ചല്‍ പഞ്ചായത്ത് ജീവനക്കാരനായ പ്രേമനെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ചത്

ചൊവ്വാഴ്ച രാവിലെ കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വച്ചായിരുന്നു സംഭവം. കണ്‍സെഷന്‍ പുതുക്കാനെത്തിയ പ്രേമന്റെ മകള്‍ രേഷ്മയോട് കോഴ്സ് സര്‍ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കൗണ്ടറിലുള്ളവര്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കോഴ്സ് സര്‍ടിഫിക്കറ്റ് ഇല്ലാതെ കണ്‍സെഷന്‍ നല്‍കില്ലെന്ന് കെ എസ് ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞു. ഒരു മാസം മുന്‍പ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കണ്‍സെഷന്‍ ടിക്കറ്റ് വാങ്ങിയതാണെന്നും ഇതു പുതുക്കാന്‍ ഇനി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന പതിവില്ലെന്നും പ്രേമന്‍ അറിയിച്ചു. എന്നാല്‍ ജീവനക്കാര്‍ ഇതൊന്നും ചെവിക്കൊണ്ടില്ലായെന്നാണ് പ്രേമന്‍ സംഭവത്തിന് പിന്നാലെ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

കാട്ടാക്കട ഡിപ്പോയിലെ മര്‍ദന ദൃശ്യങ്ങള്‍
മകളുടെ മുന്നിൽ വെച്ച് അച്ഛനെ മർദിച്ച സംഭവം: അടിയന്തര റിപ്പോർട്ട് തേടി ഗതാഗത മന്ത്രി

മര്‍ദനമേറ്റ പ്രേമനെ കാട്ടാക്കടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. . പിതാവിനെ മകളുടെ മുന്നിലിട്ട് മര്‍ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പോലിസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഐപിസി 143,147,149 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. അന്യായമായി തടഞ്ഞുവെച്ച് മര്‍ദിക്കല്‍, സംഘം ചേരല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്. സംഭവത്തില്‍ കെ എസ് ആര്‍ടിസിയും അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

logo
The Fourth
www.thefourthnews.in