കെഎസ്ആർടിസി
കെഎസ്ആർടിസി

'ആരേയും വിശന്നിരിക്കാന്‍ അനുവദിക്കില്ല'; കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് ശമ്പളം നൽകണമെന്ന് ഹൈക്കോടതി

ജൂലൈ മാസത്തെ ശമ്പളവും പെൻഷനും നല്‍കണമെന്നാണ് കോടതി നിര്‍ദേശം
Updated on
1 min read

കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് ശമ്പളം നൽകണമെന്ന് ഹൈക്കോടതി. ഓണത്തിന് ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ലെന്ന പരാമര്‍ശത്തോടെയാണ് ഓണത്തിന് മുൻപ് ജൂലൈയിലെ ശമ്പളം മുഴുവൻ നൽകണമെന്ന് കോടതിയുടെ നിർദേശിച്ചത്. ജൂലൈ മാസത്തെ പെൻഷനും ഉടൻ തന്നെ നൽകണമെന്നും കോടതി വ്യക്തമാക്കി. 130 കോടി സർക്കാർ നൽകിയാൽ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം മുഴുവൻ നൽകാനാകുമെന്നായിരുന്നു കെഎസ്ആർടിസിയുടെ കോടതില്‍ സ്വീകരിച്ച നിലപാട്.

കെഎസ്ആർടിസി
ചലച്ചിത്ര അവാര്‍ഡ്; സംവിധായകന്‍ നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

എന്നാൽ ശമ്പളത്തിന്റെ ആദ്യ ഗഡു നൽകേണ്ടതിന്റെ ഉത്തരവാദിത്തം കെഎസ്ആര്‍ടിസിക്കാണെന്ന് കോടതി. വ്യക്തമാക്കി. ജനങ്ങൾക്ക് കെഎസ്ആർടിസി ബസുകൾ ആവശ്യമുളളത് കൊണ്ടാണ് ഇപ്പോഴും കെഎസ്ആർടിസി നിലനിൽക്കുന്നതെന്നും കോടതി ചൂണ്ടികാട്ടി. ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ഇന്ന് നടക്കുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഉന്നതതല യോഗത്തില്‍ നിലവിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന് കോടതി നിർദേശം നൽകി. തുടർന്ന് ഹർജി വീണ്ടും 21 ന് പരിഗണിക്കാൻ മാറ്റി. ശമ്പളം കൃത്യമായി നൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നൽകിയ ഹര്‍ജി പരിഗണിക്കുകായിരുന്നു ഹൈക്കോടതി.

പ്രതിമാസം 214 കോടി രൂപയാണ് ഇപ്പോൾ കെഎസ്ആർടിസിയുടെ വരുമാനമെന്ന് അഭിഭാഷകൻ അറിയിച്ചു. ഇതിൽ 100 കോടി രൂപ ഡിസലിനും 30 കോടി ബാങ്കിലെ വായ്പയുടെ ഗഡുവായും വേണം. മറ്റ് ആവശ്യങ്ങളും കഴിഞ്ഞ് ശമ്പളം കൊടുക്കാൻ പ്രതിമാസം സർക്കാറിൽ നിന്ന് 50 കോടി രൂപ വേണം. പെൻഷൻ നിലവിൽ സർക്കാറാണ് നൽകുന്നത്. കിഫ്ബിയിൽ നിന്നും മറ്റും വായ്പയെടുത്ത് ബസുകളൊക്കെ വാങ്ങുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

logo
The Fourth
www.thefourthnews.in