'പട്ടിക റെഡി'; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വിആര്‍എസ് നടപ്പിലാക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

'പട്ടിക റെഡി'; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വിആര്‍എസ് നടപ്പിലാക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

വിരമിക്കുന്ന ഒരു ജീവനക്കാരന് കുറഞ്ഞത് 15 ലക്ഷം രൂപ നല്‍കാനാണ് നിലവിലെ തീരുമാനം
Updated on
1 min read

ജീവനക്കാര്‍ക്ക് വിരമിക്കാന്‍ നിര്‍ബന്ധിത വിആര്‍എസ് നടപ്പിലാക്കാനെരുങ്ങി കെഎസ്ആര്‍ടിസി. ഇതിനായി 50 വയസ് പിന്നിട്ട 7,200 ജീവനക്കാരുടെ പട്ടിക മാനേജ്മെന്റ് തയാറാക്കി. ഒരാള്‍ക്ക് കുറഞ്ഞത് 15 ലക്ഷം രൂപ നല്‍കാനാണ് നീക്കം. മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനുശേഷം നല്‍കും.

വിആര്‍എസ് നടപ്പാക്കാന്‍ 1080 കോടി രൂപ വേണ്ടിവരുമെന്നാണ് മാനേജ്‌മെന്റിന്റെ കണക്കുക്കൂട്ടല്‍. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ പുതിയ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. വിആര്‍എസ് നടപ്പാക്കിയാല്‍ ശമ്പള ചെലവില്‍ അന്‍പത് ശതമാനം കുറയുമെന്നാണ് മാനേജ്മെന്റിന്റെ കണക്കുകൂട്ടല്‍. ഇതിന്റെ പശ്ചാത്തലാത്തിലാണ് നിര്‍ബന്ധിത വിആര്‍എസിനുള്ള നീക്കം. ഈ സഹായത്തിനായി പദ്ധതി ധനവകുപ്പിന് കൈമാറാനാണ് തീരുമാനം. നിലവിൽ 26,000ത്തോളം ജീവനക്കാരാണ് കെഎസ്ആർടിസിയിലുള്ളത്.

അതേസമയം നിര്‍ബന്ധിത വിആര്‍എസ് നടപ്പിലാക്കാനുള്ള നടപടികളുമായി മാനേജ്‌മെന്റ് മുന്നോട്ട് പോകുമ്പോള്‍ തൊഴിലാളി സംഘടനകള്‍ക്ക് വലിയ അമര്‍ഷമാണുള്ളത്. അതേസമയം നിര്‍ബന്ധിത വിആര്‍എസ് അംഗീകരിക്കില്ലെന്ന് ഇടത് അനുകൂല തൊഴിലാളി സംഘടനയായ സിഐടിയുവും വിആർഎസ് ഇടത് നയമല്ല എന്ന് എഐടിയുസിവും വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in