മന്ത്രി ആന്റണി രാജു ഇതൊന്ന് കേള്‍ക്കണം; ഓണത്തിനും ശമ്പളമില്ലാതെ കെഎസ്ആര്‍ടിസി ജീവനക്കാര്‍

''സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലായിരം രൂപ ബോണസ്. ഞങ്ങള്‍ക്ക് ശമ്പളം പോലുമില്ല. ഓണം ഹാപ്പിയാണ്...'

ഓണക്കാലത്തും കെഎസ്ആര്‍ടിസി ജീവനക്കാരെ കണ്ടില്ലെന്ന് നടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. രണ്ട് മാസത്തെ ശമ്പളം മുടങ്ങിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ എങ്ങനെ ഓണമാഘോഷിക്കുമെന്ന ചോദ്യത്തിന് വകുപ്പ് മന്ത്രിക്കോ സര്‍ക്കാരിനോ ഉത്തരമില്ല. സര്‍വീസ് മുടക്കാതെ മലയാളിയുടെ ഓണപ്പാച്ചിലിനൊപ്പം വളയം തിരിക്കുന്ന കെഎസ്ആര്‍ടിസിക്ക്, പക്ഷേ സ്വന്തം തൊഴിലാളികളുടെ കുടുംബങ്ങളിലെ ഓണം ഉറപ്പാക്കാനാകുന്നില്ല. ആഘോഷത്തിന്റെ കാലത്ത് പ്രയാസങ്ങളുടെ കെട്ടഴിക്കുകയാണ് ഇവര്‍.

കെഎസ്ആര്‍ടിസി
കെഎസ്ആർടിസി ശമ്പളവിതരണത്തില്‍ ഹൈക്കോടതി ഇടപെടല്‍; ശമ്പളത്തിന് പകരം കൂപ്പണും വൗച്ചറും

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്നാണ് ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം പൂര്‍ണ്ണമായും മുടങ്ങി. ഫെസ്റ്റിവല്‍ അലവന്‍സും ഇതുവരെയില്ല. 'സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലായിരം രൂപ ബോണസ്. ഞങ്ങള്‍ക്ക് ശമ്പളം പോലുമില്ല. ഓണം ഹാപ്പിയാണ്...' പ്രതിഷേധം ഉള്ളിലൊതുക്കുന്ന തൊഴിലാളിയുടെ വാക്കുകളാണിത്. കുട്ടികള്‍ക്ക് ഓണക്കോടി വാങ്ങാനും, സദ്യയൊരുക്കാനും കയ്യില്‍ കാശില്ലാതെ സര്‍ക്കാരിന്റെ കനിവ് കാത്തിരിക്കുകയാണ് തൊഴിലാളികള്‍ ഓരോരുത്തരും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in