കുണ്ടറ ആലീസ് വധക്കേസ്: 10 വര്‍ഷം തടവിൽ കഴിഞ്ഞ പ്രതി ഗിരീഷ് കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി

കുണ്ടറ ആലീസ് വധക്കേസ്: 10 വര്‍ഷം തടവിൽ കഴിഞ്ഞ പ്രതി ഗിരീഷ് കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി

പ്രതി ഗിരീഷിന് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നും ഉത്തരവിട്ടു
Updated on
1 min read

വിചാരണ കോടതി കുറ്റക്കാരനെന്ന് വിധിച്ച കേസില്‍ പ്രതികളെ മേല്‍ക്കോടതി കുറ്റവിമുക്തരാക്കുന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പുതിയ സംഭവമല്ല. എന്നാല്‍, വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും പത്ത് വര്‍ഷം ഇതിനോടകം തടവ് പൂര്‍ത്തിയാക്കുകയും ചെയ്ത ഒരു കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ് കേരള ഹൈക്കോടതി. അതും കേരളം ഏറെ ചര്‍ച്ച ചെയ്ത കൊല്ലം കുണ്ടറ ആലീസ് വധക്കേസില്‍.

തിയായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇപ്പോള്‍ ഗിരീഷിനെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്

2013ലാണ് കുണ്ടറ മുളവന കോട്ടപ്പുറം എ വി സദനില്‍ വര്‍ഗീസിന്റെ ഭാര്യ ആലീസ്(57) ക്രൂരമായി കൊല്ലപ്പെടുന്നത്. വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന ആലീസിനെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയും വീട്ടില്‍ കവര്‍ച്ച നടത്തുകയും ചെയ്‌തെന്ന കേസിലാണ് പാരിപ്പള്ളി കോലായില്‍ പുത്തന്‍വീട്ടില്‍ ഗിരീഷ് കുമാറിനെ പോലീസ് പിടികൂടിയത്. മറ്റൊരു കേസില്‍ ജയിലില്‍ കഴിയവെ സഹതടവുകാരില്‍നിന്നാണ് ഒറ്റയ്ക്കു താമസിക്കുന്ന ആലീസിനെ കുറിച്ചും ഗള്‍ഫുകാരനായ ഭര്‍ത്താവിനെയും കുറിച്ചും ഗിരീഷ് അറിയുന്നതെന്നും ജയിലില്‍ നിന്നിറങ്ങി ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് ഗിരീഷ് ആലീസിനെ കൊലപ്പെടുത്തി എന്നുമായിരുന്നു പോലീസ് ഭാഷ്യം.

കുണ്ടറ ആലീസ് വധക്കേസ്: 10 വര്‍ഷം തടവിൽ കഴിഞ്ഞ പ്രതി ഗിരീഷ് കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി
ഉദ്യോഗസ്ഥരുടെ റീലിന് സര്‍ക്കാരിന്റെ ലൈക്ക്; കയ്യടിച്ചും ശാസിച്ചും സോഷ്യല്‍ മീഡിയ

എന്നാല്‍, മതിയായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇപ്പോള്‍ ഗിരീഷിനെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. വിചാരണ കോടതി വിധി പറയാന്‍ ആശ്രയിച്ച പ്രധാന സാക്ഷിമൊഴി വിശ്വസനീയമല്ലെന്നും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ശ്യാം കുമാര്‍ വി എം എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

രാജ്യത്തെ ഒരു പൗരന് ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യവും, അവകാശങ്ങളും കുറ്റാരോപണത്തിന്റെ അടിസ്ഥാനത്തില്‍ നിഷേധിക്കാനാകില്ല. അത് അയാളുടെ മുന്‍ കാലങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലം സംശയാസ്പദമാണെങ്കിലും പോലും സാധ്യമല്ലെന്നും കോടതി ഉത്തരവില്‍ നിരീക്ഷിക്കുന്നു. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസക്കുറവുണ്ടാക്കുന്ന നിലയുണ്ടാക്കുമെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.

കേസില്‍ ഗിരീഷിനെ കുറ്റവിമുക്തനാക്കിയ കോടതി ഇയാള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നും ഉത്തരവിട്ടു. പത്ത് വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്ന സാചര്യം ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. വിധി പറഞ്ഞ തീയതി മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ തുക നല്‍കണമെന്നും ഇല്ലെങ്കില്‍ 9 ശതമാനം പലിശ നല്‍കണമെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in