ചേതനയറ്റ് അവരെത്തി,  പൊതുദർശനത്തിനുശേഷം 
ആംബുലൻസുകളിൽ 
അവസാനയാത്രയായി സ്വവസതികളിലേക്ക്, ബാഷ്പാഞ്ജലിയുമായി കേരളം

ചേതനയറ്റ് അവരെത്തി, പൊതുദർശനത്തിനുശേഷം ആംബുലൻസുകളിൽ അവസാനയാത്രയായി സ്വവസതികളിലേക്ക്, ബാഷ്പാഞ്ജലിയുമായി കേരളം

കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മറ്റ് സംസ്ഥാനമന്ത്രിമാരും മൃതദേഹങ്ങൾ ഏറ്റുവാങ്ങി അന്തിമോപചാരം അർപ്പിച്ചു
Updated on
1 min read

കുവൈത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊണ്ടുവന്ന മൃതദേഹങ്ങളിൽ 23 മലയാളികൾ ഉൾപ്പടെ 31 പേരുടെതാണ് കൊച്ചിയിൽ ഇറക്കിയത്.

കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മറ്റ് സംസ്ഥാനമന്ത്രിമാരും മൃതദേഹങ്ങൾ ഏറ്റുവാങ്ങി അന്തിമോപചാരം അർപ്പിച്ചു. മൃതദേഹങ്ങൾ വിമാനത്താവളത്തിൽ പൊതുദർശനത്തിന് വച്ചു. മരിച്ചവരുടെ ഒറ്റവരും വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ പോലീസ് അകമ്പടിയോടെ ആംബുലന്‍സുകളില്‍ സ്വവസതികളിലേക്ക് കൊണ്ടുപോയി. കേന്ദ്രമന്ത്രിമാരായ കീർത്തി വർധൻ സിങ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സംസ്ഥാന മന്ത്രിമാർ, തമിഴ്നാട് വേണ്ടി മന്ത്രി കെ.എസ്.മസ്താൻ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും ആദരാഞ്ജലി നേർന്നു

തമിഴ് നാട് സ്വദേശികളായ ഏഴ് പേരുടെ മൃതദേഹങ്ങൾ കൊച്ചിയിൽ വെച്ച് കൈമാറി. ഒരു കർണാടക സ്വദേശിയുടെ മൃതദേഹവും കൈമാറി. മലയാളി ഡെന്നി ബേബിയുടെ മൃതദേഹം മുംബൈയിൽ ഇറക്കും. ബാക്കി മൃതദേഹങ്ങൾ ഡൽഹിയിലേക്ക് കൊണ്ടുപോകും. ഓരോ ആംബുലൻസിനൊപ്പവും ഓരോ പോലീസ് പൈലറ്റ് വാഹനവുമുണ്ട്.

അതേസമയം ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചതായി കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചയാളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് മൃതദേഹങ്ങളെ അനുഗമിച്ചത്. മൃതദേഹങ്ങൾ അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോകാനുള്ള ആംബുലൻസുകൾ സജ്ജമാണ്.

ചേതനയറ്റ് അവരെത്തി,  പൊതുദർശനത്തിനുശേഷം 
ആംബുലൻസുകളിൽ 
അവസാനയാത്രയായി സ്വവസതികളിലേക്ക്, ബാഷ്പാഞ്ജലിയുമായി കേരളം
കുവൈറ്റ് ദുരന്തം: മൃതദേഹങ്ങളുമായി വ്യോമസേന വിമാനം പുറപ്പെട്ടു, മുഖ്യമന്ത്രിയും മന്ത്രിമാരും കൊച്ചിയിലെത്തി

ഉത്തരേന്ത്യൻ സ്വദേശികളുടെ മൃതദേഹം ഡൽഹിയിൽ എത്തിക്കാനാണ് തീരുമാനം. ഇലക്ട്രിക്കൽ സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ ഡിഎൻഎ പരിശോധനകൾ കുവൈത്ത് നടത്തിയിരുന്നു.

കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ-യഹ്യ, അൽ-സബാഹ്, ആരോഗ്യമന്ത്രി അഹ്‌മദ് അബ്ദുൽവഹാബ് അഹമ്മദ് അൽ-അവാദി എന്നിവരുമായി കേന്ദ്രമന്ത്രി കീർത്തി വർധൻ സിങ് പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു.

logo
The Fourth
www.thefourthnews.in