മെഥാ ക്വിനോള്‍
മെഥാ ക്വിനോള്‍

കൊച്ചിയില്‍ വന്‍ ലഹരിവേട്ട; പിടിച്ചെടുത്തത് 60 കോടിരൂപയുടെ മെഥാ ക്വിനോള്‍

30 കിലോഗ്രാം മെഥാ ക്വിനോള്‍ ആണ് കസ്റ്റംസ് നാര്‍ക്കോട്ടിക് പിടിച്ചെടുത്തത്
Updated on
1 min read

കൊച്ചി വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. യാത്രക്കാരനില്‍ നിന്നു 30 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു. സിംബാബ്‌വെയില്‍ നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരന്‍ നായരില്‍ നിന്നാണ് 30 കിലോഗ്രാം 'മെഥാ ക്വിനോള്‍' എന്ന ലഹരി പദാര്‍ഥം പിടിച്ചെടുത്തത്.

രാജ്യാന്തര വിപണിയില്‍ ഇതിന് 60 കോടിയോളം രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. പിടിച്ചെടുത്ത ലഹരി വസ്തു പുനഃപരിശോധനയ്ക്കായി സര്‍ക്കാര്‍ ലബോറട്ടറിയിലേക്ക് അയച്ചു.

മെഥാ ക്വിനോള്‍
മെഥാ ക്വിനോള്‍

കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കായി എയര്‍ ഏഷ്യ വിമാനത്തില്‍ കയറുന്നതിനിടെ നടത്തിയ ബാഗേജ് പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

മെഥാ ക്വിനോള്‍
മെഥാ ക്വിനോള്‍

സിയാലിന്റെ അത്യാധുനിക സ്‌കാനിംഗ് യന്ത്രമായ 'ത്രി ഡി എം ആര്‍' ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ബാഗിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന ലഹരി മരുന്ന് കണ്ടെത്തുകയായിരുന്നു. സിയാലിന്റെ തന്നെ സുരക്ഷാ വിഭാഗമാണ് പരിശോധന നടത്തിയത്. പിടിയിലായ മുരളീധരനെ നര്‍ക്കോട്ടിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in