'വിഴിഞ്ഞം സംഘർഷത്തിലേക്ക് നയിച്ചത് സർക്കാരിന്റെ പ്രകോപനം'; സർക്കുലർ ഇറക്കി ലത്തീന്‍ അതിരൂപത
പ്രകോപനപരമായ സാഹചര്യങ്ങളാണ് വിഴിഞ്ഞത്തെ സംഘർഷത്തിലേക്ക് നയിച്ചതെന്ന് ലത്തീന്‍ അതിരൂപതയുടെ സർക്കുലർ. അതിജീവന സമരത്തിന് നേതൃത്വം നല്‍കുന്നവരെ സർക്കാർ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുകയാണ്. സര്‍ക്കാരിന്റെ നിസംഗ മനോഭാവം പ്രതിഷേധാര്‍ഹമാണെന്നും ആർച്ച് ബിഷപ്പിന്റെ സർക്കുലറില്‍ പറയുന്നു.
സമരത്തിന്റെ പേരില്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ല. സമാധാനാന്തരീക്ഷം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ന്യായമായ ആവശ്യം പരിഹരിക്കപ്പെടുന്ന വരെ സമരം തുടരും. നിര്‍മാണം നിര്‍ത്തിവെച്ചുള്ള പഠനമാണ് ആവശ്യപ്പെടുന്നതെന്നും പദ്ധതി സ്ഥിരമായി നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്നില്ല. സമരസമിതി പ്രതിനിധികളുമായുള്ള ചർച്ച പുനരാരംഭിക്കാന്‍ സർക്കാർ മുന്‍കയ്യെടുക്കണമെന്നും സർക്കുലറില്‍ പറയുന്നു.
തീരശോഷണത്തിന്റെ പ്രധാന കാരണം വിഴിഞ്ഞം തുറമുഖ നിർമാണമാണെന്നത് സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് നിർമാണത്തിന്റെ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് സുതാര്യമായ പഠനം വേണമെന്ന് ആവശ്യപ്പെടുന്നത്. സമരസമിതിയുടെ നിർദേശപ്രകാരമുള്ള രണ്ട് വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു.
വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷം വൈദികരുടെ നേതൃത്വത്തില്‍ നടന്നതാണെന്നാണ് പോലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പോലീസിനെയും പദ്ധതിയെ അനുകൂലിക്കുന്നവരെയും സമരക്കാര്‍ കയ്യേറ്റം ചെയ്തുവെന്നുവാണ് പോലീസ് വിശദീകരണം. ഇതിനു പിന്നാലെ പദ്ധിയില്‍ നിന്ന് പിന്നോട്ടില്ലെന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും രംഗത്തെത്തിയിരുന്നു.