പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം പാസായി; എരുമേലിയിൽ എൽഡിഎഫിന് ഭരണനഷ്ടം

പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം പാസായി; എരുമേലിയിൽ എൽഡിഎഫിന് ഭരണനഷ്ടം

യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ സ്വതന്ത്ര അംഗം പിന്തുണച്ചു
Updated on
1 min read

പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടിക്കെതിരെ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായതോടെ എരുമേലി പഞ്ചായത്തിൽ എൽഡിഎഫിന് ഭരണനഷ്ടം. കോൺഗ്രസിലെ 11 അംഗങ്ങൾക്കൊപ്പം സ്വതന്ത്ര അംഗവും അവിശ്വാസപ്രമേയത്തെ പിന്തുണച്ചു.

തങ്ങളുടെ ഒരംഗം രാജിവച്ച സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം നിലനിർത്തിയിരുന്നു. ഇതിനുപിന്നാലെയാണ് എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.

23 അംഗങ്ങളുള്ള എരുമേലി പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും സീറ്റ് നിലയിൽ തുല്യരായിരുന്നു. ഇരു മുന്നണികൾക്കും 11 വീതം അംഗങ്ങൾ. അവിശ്വാസ പ്രമേയത്തെ സ്വതന്ത്ര അംഗം ബിനോയ് ഇലവുങ്കലും പിന്തുണച്ചു.

അവിശ്വാസപ്രമേയ ചർച്ചയിൽനിന്ന് എൽഡിഎഫ് അംഗങ്ങൾ വിട്ടുനിന്നു. വൈസ് പ്രസിഡന്റ് അനുശ്രീ സാബുവിനെതിരെയും അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ് യുഡിഎഫ്.

logo
The Fourth
www.thefourthnews.in