'ജനങ്ങളായിരുന്നു പാഠപുസ്തകം'; ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് നേതാക്കള്‍

ഇനിയും ഒരുപാട് കാലം കേരളത്തിന്റെ സമഗ്ര വികസനത്തിന് ഉമ്മൻ ചാണ്ടി ഒപ്പമുണ്ടാകണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്ന് ഇ പി

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് പ്രമുഖ നേതാക്കള്‍. നാടിന്റെ സമഗ്ര വികസനത്തിനായി ജനങ്ങളോടൊപ്പം നിന്നിട്ടുള്ള നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് ഒട്ടനവധി സാധ്യതകളാണ് അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാക്കിയത്. ഇനിയും ഒരുപാട് കാലം കേരളത്തിന്റെ സമഗ്ര വികസനത്തിന് ഉമ്മൻ ചാണ്ടി ഒപ്പമുണ്ടാകണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്നും ഇ പി പറഞ്ഞു.

'ജനങ്ങളായിരുന്നു പാഠപുസ്തകം'; ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് നേതാക്കള്‍
32 വർഷത്തിനിടയിൽ ഒരിക്കൽ പോലും വിശക്കുന്നു എന്ന് പറയാത്ത ഉമ്മൻ ചാണ്ടി !

ജനകീയ രാഷ്ട്രീയ പ്രവർത്തനത്തില്‍ ഉമ്മൻ ചാണ്ടിയുടെ ജീവിതം പുതുതലമുറയ്ക്ക് വഴികാട്ടിയാണെന്ന് സിപിഎം നേതാവ് എം എ ബേബിയും പ്രതികരിച്ചു. ജനമധ്യത്തിൽ നിൽക്കാൻ ഇഷ്ടപ്പെട്ട, ജനങ്ങളെ പാഠപുസ്‌തമാക്കിയ വ്യക്തിത്വമാണ് അദ്ദേഹമെന്നും എം എ ബേബി കൂട്ടിച്ചേർത്തു.

ത്യാഗസന്നദ്ധതയായിരുന്നു ഉമ്മൻ ചാണ്ടിയുടെ മുഖമുദ്രയെന്ന് മന്ത്രി റോഷി അഗസ്റ്റിനും പറഞ്ഞു. ജനങ്ങൾക്കൊപ്പം വളർന്ന്, ജനങ്ങൾക്കൊപ്പം ജീവിച്ച നേതാവാണ്. ഒരു കാലഘട്ടമാണ് അവസാനിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രാഷ്ട്രീയ - മത വേർതിരിവുകളുടെ എല്ലാ മതിൽക്കെട്ടുകളും പൊളിച്ചുമാറ്റി താഴെത്തട്ടിലുള്ളവരെ കേൾക്കുകയും മനസിലാക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്ത നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് മുൻ എംപി സുരേഷ് ഗോപി പ്രതികരിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനം ഒരു പാഠമാണെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രം ജീവിതം കൊണ്ട് രചിച്ചയാളാണ് ഉമ്മൻ ചാണ്ടിയെന്ന് ജോസ് കെ മാണി. വിലാപയാത്ര പോലും ചരിത്രമായി. സ്നേഹത്തിന്റെ കടലായി ഉമ്മൻ ചാണ്ടി മാറിയെന്നും ജോസ് കെ മാണി പ്രതികരിച്ചു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in