ലീഗ് റാലിയിൽ പങ്കെടുക്കാത്തതിന് പിന്നിലെ സാങ്കേതികത്വം കോൺഗ്രസിന്റെ വിലക്ക്: എം വി ഗോവിന്ദൻ

ലീഗ് റാലിയിൽ പങ്കെടുക്കാത്തതിന് പിന്നിലെ സാങ്കേതികത്വം കോൺഗ്രസിന്റെ വിലക്ക്: എം വി ഗോവിന്ദൻ

വിശാലമായ പലസ്തീൻ ഐക്യദാര്‍ഢ്യ പരിപാടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും എം വി ഗോവിന്ദൻ
Updated on
1 min read

സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ലീഗ് പങ്കെടുക്കാതിരുന്നതിനു പിന്നിലെ സാങ്കേതികത്വം കോൺഗ്രസിന്റെ വിലക്കാണെന്ന് എം വി ഗോവിന്ദൻ. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി വാർത്തസമ്മേളനം നടത്തി പറഞ്ഞത് സാങ്കേതികത്വം കാരണമാണ് പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ പറ്റാത്തതെന്നാണ്‌, ആ സാങ്കേതികത്വം കോൺഗ്രസിന്റെ വിലക്കാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

വിശാലമായ പലസ്തീൻ ഐക്യദാര്‍ഢ്യ പരിപാടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് സിപിഎമ്മിന്‌റെ തീരുമാനം. സിപിഎമ്മിന്റേത് അവസര വാദ നിലപാടല്ല. അന്നും ഇന്നും നാളെയും ഇത് തന്നെയാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഏക സിവിൽ കോഡിന്റെ കാര്യത്തിൽ എടുത്തതും അതുപോലൊരു നിലപാടാണ്, ഇസ്രയേൽ സ്വീകരിക്കുന്ന ഫാസിസ്റ്റു രീതികളെ ചെറുക്കാൻ യോജിക്കാൻ കഴിയുന്ന ആളുകളുമായെല്ലാം യോജിക്കും. എം വി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.

ലീഗ് റാലിയിൽ പങ്കെടുക്കാത്തതിന് പിന്നിലെ സാങ്കേതികത്വം കോൺഗ്രസിന്റെ വിലക്ക്: എം വി ഗോവിന്ദൻ
'റാലി പലസ്തീന് വേണ്ടി, ലക്ഷ്യം ലീഗ്, സമസ്ത, യുഡിഎഫ് '; സിപിഎമ്മിന് എതിരെ കോണ്‍ഗ്രസ്

നിലവിലുള്ള ആഗോള സ്ഥിതി മനസിലാക്കിയാണ് ഇ ടി മുഹമ്മദ് ബഷീര്‍ സിപിഎം പരിപാടി സംഘടിപ്പിച്ചാൽ ഞങ്ങൾ പങ്കെടുക്കുന്നത് ആലോചിക്കുമെന്ന് പറഞ്ഞത്.

പലസ്തീൻ ഐക്യദാർഢ്യവുമായി കോൺഗ്രസ് മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ല എന്നത് വ്യക്തമാണ്. മലപ്പുറം ജില്ലയിൽ ആര്യാടൻ ഷൗക്കത് നേതൃത്വം നൽകിയ പലസ്തീൻ അനുകൂല റാലിയിൽ കോൺഗ്രസ് ആര്യാടൻ ഷൗക്കത്തിന് നോട്ടീസ് നൽകുന്ന സാഹചര്യമുണ്ടായി. കോണ്‍ഗ്രസിന്‌റെ നിലപാടാന്വേഷിച്ച് പോകേണ്ട കാര്യമില്ല. ആര്യാടൻ ഷൗക്കത്തിന്റെ പോലെ ചിന്തിക്കുന്ന കോൺഗ്രസുകാരെയും ഞങ്ങൾ ക്ഷണിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ലീഗ് റാലിയിൽ പങ്കെടുക്കാത്തതിന് പിന്നിലെ സാങ്കേതികത്വം കോൺഗ്രസിന്റെ വിലക്ക്: എം വി ഗോവിന്ദൻ
സിപിഎം റാലിയിൽ ലീഗ് പങ്കെടുക്കില്ല: പലസ്തീൻ വിഷത്തില്‍ കൃത്യമായ നിലപാടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി
logo
The Fourth
www.thefourthnews.in