ലോറിയിലെ കയർ കാലിൽ കുരുങ്ങി കാൽനട യാത്രികന് ദാരുണാന്ത്യം

ലോറിയിലെ കയർ കാലിൽ കുരുങ്ങി കാൽനട യാത്രികന് ദാരുണാന്ത്യം

ചവിട്ടു വരിയിലെ പച്ചക്കറി കടയിലേക്ക് ഏറ്റുമാനൂർ ഭാഗത്തു നിന്നും വന്ന ലോറിയിലെ കയറാണ് അപകടത്തിന് കാരണമായത്
Updated on
1 min read

പച്ചക്കറി ലോറിയിൽ നിന്ന് റോഡിലേക്ക് വീണ കയർ ദേഹത്ത് കുരുങ്ങി കാൽനട യാത്രികന് ദാരുണാന്ത്യം. കോട്ടയത്ത് നീലിമംഗലം പാലത്തിന് സമീപം പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. സംക്രാന്തിയിലെ തോംസൺ ഡ്രൈ ക്ലീൻ കടയിലെ ജീവനക്കാരൻ കട്ടപ്പന സ്വദേശി മുരളി (55) യാണ് മരിച്ചത്. ഒരു കാൽ അറ്റുപോയ നിലയിലാണ് മൃതദേഹം.

ചവിട്ടു വരിയിലെ പച്ചക്കറി കടയിലേക്ക് ഏറ്റുമാനൂർ ഭാഗത്ത് നിന്ന് വന്ന ലോറിയിലെ കയറാണ് അപകടത്തിന് കാരണമായത്. മുരളിയെയും വലിച്ചുകൊണ്ട് ലോറി മുന്നോട്ട് പോയിട്ടുണ്ടെന്നാണ് സംശയം. സംഭവ സമയം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്കും കയർ കുരുങ്ങി പരുക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോറിയിലെ കയർ കാലിൽ കുരുങ്ങി കാൽനട യാത്രികന് ദാരുണാന്ത്യം
ആമസോണ്‍ കാടുകളില്‍ 40 ദിവസത്തെ അതിജീവനം; ചരിത്രം രചിച്ച കുട്ടികള്‍ പുതുജീവിതത്തിലേക്ക്

അപകടത്തിന് ശേഷം ലോറി നിർത്താതെ മുന്നോട്ട് പോയെങ്കിലും പിന്നീട് കയർ എടുക്കുന്നതിനായി ഡ്രൈവർ മടങ്ങിയെത്തിയപ്പോൾ നാട്ടുകാർ ഇയാളെയും സഹായിയേയും പിടികൂടി ഗാന്ധിനഗർ പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

logo
The Fourth
www.thefourthnews.in