പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ  അഫീഫയെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി; നേരത്തെ മൊഴിമാറ്റിയത് ഭീഷണിമൂലമെന്നും ആരോപണം

പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫയെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി; നേരത്തെ മൊഴിമാറ്റിയത് ഭീഷണിമൂലമെന്നും ആരോപണം

വനിതാ പ്രൊട്ടക്ഷന്‍ സെല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അഫീഫയെ വീട്ടില്‍ നിന്ന് മാറ്റാന്‍ തീരുമാനം
Published on

ലെസ്ബിയൻ പങ്കാളിക്കൊപ്പം പോകാൻ തയ്യാറായ കൊണ്ടോട്ടി സ്വദേശി അഫീഫയെ വീട്ടുകാർ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി. വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വൺസ്റ്റോപ് സെൻ്ററിലേക്ക് കൊണ്ടും പോകുവഴിയാണ് സംഘർഷാവസ്ഥ സൃഷ്ടിച്ച് അഫീഫയെ വീട്ടുകാർ തട്ടിക്കൊണ്ടുപോയത്. ലെസ്ബിയൻ പങ്കാളി സുമയ്യയ്ക്കൊപ്പം പോകേണ്ടെന്ന് നേരത്തെ അഫീഫ കോടതിയിൽ മൊഴി നൽകിയിരുന്നു.

എന്നാൽ ഇങ്ങനെ ഒരു മൊഴി നൽകിയത് വീട്ടുകാരുടെ സമ്മർദ്ദം മൂലമാണെന്ന് അഫീഫ വെളിപ്പെടുത്തിയതോടെയാണ് ഇവരെ വൺസ്റ്റോപ്പ് പ്രൊട്ടക്ഷൻ സെൻ്ററിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇതിനിടെയാണ് ഇവരെ ആക്രമിച്ച് വീട്ടുകാർ തട്ടികൊണ്ടുപോയത്. അഫീഫയെ വീട്ടുകാര്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റുകയായിരുന്നു. പോലീസ് പിന്തുടര്‍ന്നെങ്കിലും ഇവരെ കണ്ടെത്താനായില്ല.

വൺസ്റ്റോപ് സെൻ്ററിലേക്ക് കൊണ്ടും പോകുവഴി അഫീഫയെ വീട്ടുകാര്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റുകയായിരുന്നു. പോലീസ് പിന്തുടര്‍ന്നെങ്കിലും ഇവരെ കണ്ടെത്താനായില്ല.

'അഫീഫയെ ഹോസ്പിറ്റലിലേക്ക് എന്ന് പറഞ്ഞ് വീട്ടുകാര്‍ മറ്റൊരു വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്നു. തനിക്ക് വീട്ടില്‍ നിന്ന് പോവണമെന്ന അഫീഫയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ അവരെ വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍ തുടക്കം മുതലേ അവിടെ ജനം തടിച്ചുകൂടി വലിയ പ്രശ്‌നങ്ങളായിരുന്നു. പോലീസിന്റെ സഹായത്തോടെയാണ് വീട്ടില്‍ നിന്ന് പുറത്തിറക്കിയത്. എന്നാല്‍ നിലവില്‍ അവര്‍ എവിടെയാണെന്ന് അറിയില്ല.' വനിതാ പ്രൊട്ടക്ഷന്‍ സെല്‍ മലപ്പുറം ജില്ലാ ഓഫീസര്‍ ശ്രുതി പ്രതികരിച്ചു.

വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് കൊണ്ടുപോകും വഴി അഫീഫയുടെ വീട്ടുകാര്‍ വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ആക്രമിച്ച് അഫീഫയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

തനിക്ക് വീട്ടില്‍ ശാരീരിക മാനസിക അതിക്രമങ്ങള്‍ നേരിടുന്നു എന്ന അഫീഫയുടെ സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വനിതാ പ്രൊട്ടക്ഷന്‍ സെല്‍ ഓഫീസര്‍മാര്‍ പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തി മൊഴിയെടുത്തു. തനിക്ക് സുമയ്യക്കൊപ്പം പോകണമെന്ന് അഫീഫ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. എന്നാല്‍ അഫീഫയെ വീട്ടില്‍ നിന്ന് കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു വീട്ടുകാരും തടിച്ച് കൂടിയ നാട്ടുകാരും.

പോലീസിന്റെ സഹായത്തോടെ അഫീഫയെ പെരിന്തല്‍മണ്ണ വണ്‍സ്‌റ്റോപ്പ് സെന്ററിലേക്ക് മാറ്റാന്‍ വനിതാ പ്രൊട്ടക്ഷന്‍ സെല്‍ ഓഫീസര്‍ തീരുമാനിച്ചു. വീട്ടുകാരുടെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍ ഉമ്മയ്‌ക്കൊപ്പം അഫീഫയെ മാറ്റാനായിരുന്നു തീരുമാനം. എന്നാല്‍ വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് കൊണ്ടുപോകും വഴി അഫീഫയുടെ വീട്ടുകാര്‍ വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ആക്രമിച്ച് അഫീഫയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

വീട്ടില്‍ നിന്ന് രക്ഷപെടുത്തണമെന്നും സുമയ്യക്കൊപ്പം ജീവിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും തന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തിക്കൊണ്ടുമുള്ള സന്ദേശങ്ങള്‍ വനജ കളക്ടീവാണ് വനിതാ പ്രൊട്ടക്ഷന്‍ സെല്ലിന് കൈമാറിയത്

വീട്ടുകാര്‍ തടഞ്ഞുവെച്ചെന്നാരോപിച്ച അഫീഫയെ രക്ഷിതാക്കള്‍ക്കൊപ്പം തന്നെ വിട്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അഫീഫയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പങ്കാളിയായ സുമയ്യ ഷെറിന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കഴിഞ്ഞയാഴ്ച നടപടിയുണ്ടായത്. രക്ഷിതാക്കള്‍ക്കൊപ്പം പോകാനാണ് താത്പര്യം എന്ന് അഫീഫ കോടതിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. സുമയ്യയുമായി മുന്‍പ് ബന്ധമുണ്ടായിരുന്നുവെന്നും എന്നാല്‍ ഇനി ആ ബന്ധം തുടരാന്‍ താത്പര്യമില്ലെന്നുമായിരുന്നു അഫീഫ കോടതിയെ അറിയിച്ചത്.

പങ്കാളിയായ അഫീഫയെ നിര്‍ബന്ധപൂര്‍വം തന്റെ അടുത്ത് നിന്ന് കൂട്ടി കൊണ്ടുപോയി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുമയ്യ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരന്തരം സുമയ്യയ്ക്ക് അഫീഫ സന്ദേശങ്ങള്‍ അയച്ചിരുന്നു. തന്നെ വീട്ടില്‍ നിന്ന് രക്ഷപ്പെടുത്തണമെന്നും സുമയ്യക്കൊപ്പം ജീവിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും തന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തിക്കൊണ്ടുമുള്ള സന്ദേശങ്ങള്‍ വനജ കളക്ടീവാണ് വനിതാ പ്രൊട്ടക്ഷന്‍ സെല്ലിന് കൈമാറിയത്.

പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ  അഫീഫയെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി; നേരത്തെ മൊഴിമാറ്റിയത് ഭീഷണിമൂലമെന്നും ആരോപണം
'അഫീഫയെ എന്നിൽനിന്ന് അകറ്റാൻ ദേഹോപദ്രവത്തിന് വരെ ബന്ധുക്കൾ മടിക്കില്ല'; ആശങ്ക മാറാതെ പങ്കാളി സുമയ്യ

മെയ് 30നാണ് എറണാകുളത്തെ ജോലിസ്ഥലത്ത് നിന്ന് അഫീഫയെ നിര്‍ബന്ധപൂര്‍വം വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോയത്. സഹപാഠികളായ സുമയ്യയും അഫീഫയും പന്ത്രണ്ടാം ക്ലാസ് പഠനകാലത്ത് മുതല്‍ പ്രണയത്തിലായിരുന്നു. ഇരുവരുടേയും ബന്ധം വീട്ടിലറിഞ്ഞതോടെ പ്രശ്നം വഷളായി. തുടര്‍ന്ന് മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ ഇവര്‍ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഒരുമിച്ച് ജീവിക്കാന്‍ വീട് വിട്ടിറങ്ങുകയായിരുന്നു. പെണ്‍കുട്ടികള്‍ക്കായി വീട്ടുകാര്‍ മലപ്പുറം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു.

ഒരുമിച്ച് കഴിയാനുള്ള ഇരുവരുടെയും ഇഷ്ടം മലപ്പുറം മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചതിനെ തുടര്‍ന്നാണ് എറണാകുളത്തെത്തിയത്. വീട്ടുകാര്‍ കൊണ്ട് പോയശേഷം അഫീഫയുമായി ബന്ധപ്പെടാന്‍ സുമയ്യയ്ക്ക് കഴിഞ്ഞിരുന്നില്ല.

logo
The Fourth
www.thefourthnews.in